കോഹ്ലിയുടെ ബാംഗ്ലൂർ മരിച്ചു; കൊൽക്കത്തയുടെ റസ്സൽ അടിച്ചുപരത്തി കൊന്നു

  • 77
    Shares

ഐപിഎല്ലിൽ ഒരു മത്സരവും ജയിക്കാനാകാത്ത ഏക ടീമായി വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്. കളിച്ച അഞ്ച് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങാനായിരുന്നു ബാംഗ്ലൂരിന്റെ വിധി. വെള്ളിയാഴ്ച സ്വന്തം മൈതാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിലും ബാംഗ്ലൂർ അമ്പേ പരാജയപ്പെട്ടു. അഞ്ച് വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചൂകൂട്ടി. സ്‌കോർ 200 കടന്നതോടെ ബാംഗ്ലൂർ വിജയ പ്രതീക്ഷയുമായാണ് ഫീൽഡിൽ ഇറങ്ങിയത്. എന്നാൽ ആന്ദ്രെ റസ്സൽ എന്ന ഒരൊറ്റ മനുഷ്യൻ ക്രീസിലിറങ്ങി ആ പ്രതീക്ഷകളൊക്കെ തകർക്കുകയായിരുന്നു. കൊൽക്കത്ത അഞ്ച് പന്ത് ശേഷിക്കെയാണ് വിജയലക്ഷ്യം മറികടന്നത്.

17ാം ഓവറിലെ അവസാന പന്തിൽ കാർത്തിക്ക് പുറത്താകുമ്പോൾ കൊൽക്കത്തക്ക് ജയിക്കാൻ മൂന്നോവറിൽ 53 റൺസ് വേണമായിരുന്നു. എന്നാൽ വെറും 13 പന്തിൽ 48 റൺസുമായി റസ്സൽ കൊടുങ്കാറ്റ് അഴിച്ചുവിട്ടപ്പോൾ തലയും കുനിച്ച് മൈതാനം വിടാനായിരുന്നു കോഹ്ലിപ്പടയുടെ വിധി. ഏഴ് പടുകൂറ്റൻ സിക്‌സറുകളും ഒരു ഫോറും സഹിതമാണ് റസ്സൽ 48 റൺസെടുത്തത്. നിതീഷ് റാണ 37, ഉത്തപ്പ 33, ക്രിസ് ലിൻ 43, കാർത്തിക് 19 റൺസെടുത്തു.

നേരത്തെ 49 പന്തിൽ 2 സിക്‌സും 9 ഫോറും സഹിതം 84 റൺസെടുത്ത കോഹ്ലിയുടെയും 32 പന്തിൽ 4 സിക്‌സും 5 ഫോറും സഹിതം 63 റൺസെടുത്ത ഡിവില്ലിയേഴ്‌സിന്റെയും മികവിലാണ് ബാംഗ്ലൂർ 205 റൺസെടുത്തത്. സ്‌റ്റോണിസ് 28ഉം പാർഥിവ് പട്ടേൽ 25 ഉം റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *