വെടിക്കെട്ട് ബാറ്റിംഗും മിന്നൽ സ്റ്റംപിംഗുമായി ധോണി; ഡൽഹിയെ ചുരുട്ടിക്കൂട്ടി ചെന്നൈക്ക് ഒമ്പതാം ജയം

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ദയനീയ തോൽവി. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 80 റൺസിനാണ് ഡൽഹി പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി 16.2 ഓവറിൽ വെറും 99 റൺസിന് എല്ലാവരും പുറത്തായി

തുടക്കത്തിൽ ഇഴഞ്ഞു നീങ്ങുകയായിരുന്ന ചെന്നൈയെ ക്രീസിലെത്തിയ റെയ്‌നയും ധോണിയും ചേർന്നാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. റെയ്‌ന 37 പന്തിൽ 59 റൺസെടുത്തു. ധോണി 22 പന്തിൽ 44 റൺസുമായി പുറത്താകാതെ നിന്നു. ഡുപ്ലെസിസ് 39, ജഡേജ 25 റൺസുമെടുത്തു.

19 റൺസെടുത്ത ധവാനും 44 റൺസെടുത്ത ശ്രേയസ്സ് അയ്യരും മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം കടന്നത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ ഇമ്രാൻ താഹിറും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയും ചേർന്ന് ഡൽഹിയെ കറക്കി വീഴ്ത്തുകയായിരുന്നു. ഹർഭജൻ, ചാഹർ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

ശ്രേയസ്സിനെയും ക്രിസ് മോറിസിനെയും പുറത്താക്കാൻ ധോണി നടത്തിയ സ്റ്റംപിംഗ് ആരാധകരെ പോലും ഞെട്ടിക്കുന്നതായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗതയിലായിരുന്നു ധോണിയുടെ മിന്നൽ സ്റ്റംപിംഗ്. കളിയിലെ താരമായി തെരഞ്ഞെടുത്തതും ധോണിയെയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *