നാലാം കിരീടം ലക്ഷ്യമിട്ട് ചെന്നൈയും മുംബൈയും; സീസണിൽ നേർക്കുനേർ നാലാം തവണ

നാലാം ഐപിഎൽ കിരീടം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം അൽപ്പ സമയത്തിനകം ആരംഭിക്കും. തുടർച്ചയായ രണ്ടാം കിരീടമാണ് ചെന്നൈ ലക്ഷ്യം വെക്കുന്നത്. സീസണിൽ ഇരുടീമുകളും തമ്മിൽ നാലാം തവണയാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്ന് തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു

2010, 2011, 2018 വർഷങ്ങളിലാണ് ചെന്നൈ കിരീടം നേടിയത്. 2013, 2015, 2017 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസും കിരീടം സ്വന്തമാക്കി. കണക്കിലെ കളിയിലും മുംബൈക്കാണ് മുൻതൂക്കം. ചെന്നൈക്കെതിരെ മുംബൈ 16 മത്സരങ്ങൾ ജയിച്ചപ്പോൾ 11 എണ്ണത്തിലാണ് ചെന്നൈക്ക് ജയിക്കാൻ സാധിച്ചിട്ടുള്ളത്. എന്നാൽ ധോണി എ്ന്ന നായകന്റെ തന്ത്രങ്ങളാണ് ചെന്നൈയുടെ കരുത്ത്.

ഹൈദരാബാദിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ ബാറ്റിംഗ് തെരഞ്ഞെടുത്തു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *