അവസാന പന്തിൽ സിക്‌സർ പറത്തി ചെന്നൈയുടെ ജയം; ഗ്രൗണ്ടിൽ നാടകീയ രംഗങ്ങളും

  • 74
    Shares

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് തകർപ്പൻ ജയം. രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം അവസാന പന്തിലെ സിക്‌സറിലൂടെയാണ് ചെന്നൈ മറികടന്നത്. അവസാന ഓവറിൽ പതിനെട്ട് റൺസാണ് ചെന്നൈക്ക് ജയിക്കാനായി വേണ്ടിയിരുന്നത്.

ബെൻ സ്റ്റോക്‌സ് എറിഞ്ഞ ആദ്യ പന്തിൽ തന്നെ രവീന്ദ്ര ജഡേജ സിക്‌സറിന് പറത്തി. അടുത്തത് നോ ബോൾ. ഇതിൽ സിംഗിൾ എടുത്ത ജഡേജ സ്‌ട്രൈക്ക് ധോണിക്ക് കൈമാറി. ഫ്രീ ഹിറ്റിൽ ധോണി നേടിയത് രണ്ട് റൺസ്. അടുത്ത പന്തിൽ 58 റൺസെടുത്ത ധോണി ക്ലീൻ ബൗൾഡ്. നാലാമത്തെയും അഞ്ചാമത്തെയും പന്തുകളിൽ രണ്ട് വീതം റൺസ് നേടി സ്റ്റാനർ ചെന്നൈയുടെ സമ്മർദം കുറച്ചു.

അവസാന പന്തിൽ ജയിക്കാൻ വേണ്ടത് നാല് റൺസ്. സ്റ്റോക്‌സ് എറിഞ്ഞത് വൈഡ്. ഇതോടെ ഒരു പന്ത് ശേഷിക്കെ ചെന്നൈക്ക് ജയിക്കാൻ മൂന്ന് റൺസ് വേണമെന്ന സ്ഥിതിയായി. ലാസ്റ്റ് ബോളിൽ സിക്‌സർ പറത്തി സ്റ്റാനർ ചെന്നൈക്ക് തകർപ്പൻ ജയം സമ്മാനിക്കുകയും ചെയ്തു.

നാലാം പന്തിൽ അമ്പയർ നോ ബോൾ വിളിച്ചെങ്കിലും ലെഗ് അമ്പയർ ഇത് പിൻവലിക്കുകയായിരുന്നു. ഈ തീരുമാനം ധോണിയെ പ്രകോപിപ്പിച്ചു. ഡഗ് ഔട്ടിലായിരുന്ന ധോണി ഗ്രൗണ്ടിലെത്തി അമ്പയറോട് കയർക്കുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി ഒരാൾ പോലും 30 റൺസിന് മുകളിൽ സ്‌കോർ ചെയ്തില്ല. 28 റൺസെടുത്ത സ്‌റ്റോക്‌സാണ് അവരുടെ ടോപ് സ്‌കോറർ. ബട്‌ലർ 23, ഗോപാൽ 19, സ്മിത്ത് 15 റൺസെടുത്തു. പരുക്കിന് ശേഷം തിരിച്ചെത്തിയ സഞ്ജു 6 റൺസുമായി മടങ്ങി

തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. 24 റൺസെടുക്കുന്നതിനിടെ നാല് മുൻനിര താരങ്ങളെ നഷ്ടപ്പെട്ട ചെന്നൈയെ ധോണിയും 57 റൺസെടുത്ത അമ്പട്ടി റായിഡുവും ചേർന്നാണ് രക്ഷപ്പെടുത്തിയത്.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *