Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ധോണി പൊരുതിയെങ്കിലും വിഷു വെടിക്കെട്ടിൽ പഞ്ചാബിനോട് തോറ്റ് ചെന്നൈ

Sports

ധോണി പൊരുതിയെങ്കിലും വിഷു വെടിക്കെട്ടിൽ പഞ്ചാബിനോട് തോറ്റ് ചെന്നൈ

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് നാല് റൺസ് ജയം. പഞ്ചാബ് ഉയർത്തിയ 197 റൺസിനെ പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്‌സിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എടുക്കാനാണ് സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ക്രിസ് ഗെയിലിന്റെ ബാറ്റിംഗ് വെടിക്കെട്ട് മികവിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് അടിച്ചുകൂട്ടിയത്. 33 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും സഹിതം 63 റൺസാണ് ഗെയിലിന്റെ സമ്പാദ്യം. മായങ്ക് അഗർവാൾ 30ഉം കെ എൽ രാഹുൽ 37ഉം റൺസെടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി നായകൻ മഹേന്ദ്ര സിംഗ് ധോണി 79 റൺസെടുത്തു. 44 പന്തിൽ 6 ഫോറും 5 സിക്‌സും സഹിതമാണ് ധോണി 79 റൺസെടുത്ത് പുറത്താകാതെ നിന്നത്. അമ്പട്ട റായിഡു 49ഉം ജഡേജ 19ഉം റൺസെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top