ചെപ്പോക്കിൽ സൂര്യോദയം: ചെന്നൈയെ തകർത്ത് മുംബൈ ഐപിഎൽ ഫൈനലിൽ

ഐപിഎൽ പതിനൊന്നാം സീസണിന്റെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്ന 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 9 പന്തുകൾ ബാക്കി നിൽക്കെ നാല് വിക്കറ്റുകൾ നഷ്ടപ്പെടുത്തി മുംബൈ വിജയ റൺ മറികടന്നു

21 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ വീണ് പതറിയെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന സൂര്യകുമാർ യാദവാണ് മുംബൈയുടെ വിജയശിൽപ്പി. 54 പന്തിൽ 10 ബൗണ്ടറികൾ സഹിതം സൂര്യകുമാർ യാദവ് 71 റൺസുമായി പുറത്താകാതെ നിന്നു. ഇഷൻ കിഷൻ 28, ഹാർദിക് പാണ്ഡ്യ 13, ഡിക്വോക് 8, രോഹിത് ശർമ 4 റൺസെടുത്തു.

ബാറ്റിംഗ് ദുഷ്‌കരമായ ചെപ്പോക്കിലെ പിച്ചിൽ തകർച്ചയോടെ തന്നെയായിരുന്നു ചെന്നൈയുടെ തുടക്കവും. 32 റൺസെടുക്കുന്നതിനിടെ 3 വിക്കറ്റും 65 റൺസിനിടെ നാല് വിക്കറ്റും വീണ് പതറിയ ചെന്നൈയെ ധോണിയും അമ്പട്ടി റായിഡുവും ചേർന്നുള്ള കൂട്ടുകെട്ടാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. റായിഡു 42 റൺസുമായും ധോണി 37 റൺസുമായും പുറത്താകാതെ നിന്നു. അതേസമയം സ്‌കോറിംഗിന് വേഗം വർധിപ്പിക്കാൻ സാധിക്കാതെ പോയതാണ് ചെന്നൈക്ക് വിനയായത്.

തോറ്റെങ്കിലും ചെന്നൈക്ക് ഇനി ഒരവസരം കൂടി ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ വിജയിയുമായി ചെന്നൈ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *