ധോണിയില്ലാത്ത ചെന്നൈ വട്ടപൂജ്യം; മുംബൈക്ക് 46 റൺസിന്റെ തകർപ്പൻ ജയം

Loading...

ഐപിഎല്ലിൽ ചെന്നൈയെ തകർത്ത് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് സാധ്യത ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ 46 റൺസിനാണ് മുംബൈ കീഴടക്കിയത്. ധോണിയില്ലാതെയാണ് ചെന്നൈ മത്സരത്തിനിറങ്ങിയത്. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 17.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി

ആദ്യം ബാറ്റ് ചെയ്ത മുംബൈ 4 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. 48 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 67 റൺസെടുത്ത രോഹിത് ശർമയാണ് ടോപ് സ്‌കോറർ. എവിൻ ല്യൂയിസ് 32 റൺസും ഹാർദിക് പാണ്ഡ്യ 23 റൺസുമെടുത്തു.

മറുപടി ബാറ്റിംഗിൽ 38 റൺസെടുത്ത മുരളി വിജയ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറർ. മുരളി അടക്കം മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. നാല് വിക്കറ്റുകൾ പിഴുത മലിംഗയാണ് ചെന്നൈയെ തകർത്തത്. കൃനാൽ പാണ്ഡ്യ, ബുമ്ര എന്നിവർ രണ്ട് വീതവും ഹാർദിക്, റോയ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *