ധോണിപ്പട മുന്നോട്ടുതന്നെ; പഞ്ചാബിനെ 22 റൺസിന് കീഴടക്കി

Loading...
  • 81
    Shares

ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിന് തോൽവി. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ 22 റൺസിനാണ് അവരുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ പഞ്ചാബിന് 5 വിക്കറ്റ് നഷ്ടത്തിൽ 138 റൺസിലൊതുങ്ങേണ്ടി വന്നു

ഡുപ്ലെസിസിന്റെ അർധ സെഞ്ച്വറി മികവിലാണ് ചെന്നൈ സ്‌കോർ ഉയർത്തിയത്. സീസണിൽ ഡുപ്ലെസിസിന്റെ ആദ്യ മത്സരമായിരുന്നുവിത്. 38 പന്തിൽ 4 സിക്‌സും രണ്ട് ഫോറും സഹിതം 54 റൺസാണ് ഡുപ്ലെസിസ് സ്വന്തമാക്കിയത്. ഷെയൻ വാട്‌സൺ 26, റെയ്‌ന 17 റൺസെടുത്തു. ധോണി 37 റൺസുമായും അമ്പട്ടി റായിഡു 21 റൺസുമായും പുറത്താകാതെ നിന്നു. ചെന്നൈയുടെ വീണ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് അശ്വിനാണ്

രണ്ടാം ഓവറിൽ തന്നെ ഗെയ്‌ലിനെയും മായങ്ക് അഗർവാളിനെയും പറഞ്ഞുവിട്ട് ഹർഭജനാണ് പഞ്ചാബിന്റെ പദ്ധതികൾ തകർത്തത്. ഗെയിൽ 5 റൺസിനും മായങ്ക് പൂജ്യത്തിനും വീണു. കെ എൽ രാഹുൽ 55, സർഫ്രാസ് ഖാൻ 55 റൺസെടുത്ത് പൊരുതിയെങ്കിലും വിജയതീരത്തേക്ക് എത്തിക്കാൻ സാധിച്ചില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *