ഡൽഹിക്ക് മുന്നിൽ കൊൽക്കത്തക്ക് വീണ്ടും അടിതെറ്റി; ഏഴ് വിക്കറ്റ് തോൽവി, ധവാൻ 97 നോട്ടൗട്ട്

  • 66
    Shares

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് ജയം. സീസണിൽ ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഡൽഹിക്കൊപ്പമായിരുന്നു. കൊൽക്കത്തയിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ ഡൽഹി വിജയലക്ഷ്യം മറികടന്നു

ശുഭ്മാൻ ഗില്ലിന്റെയും ആന്ദ്രെ റസ്സലിന്റെയും മികവിലാണ് കൊൽക്കത്ത സ്‌കോർ 178ൽ എത്തിച്ചത്. 39 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും സഹിതം ഗിൽ 65 റൺസെടുത്തു. 21 പന്തിൽ നാല് ഫോറും മൂന്ന് സിക്‌സും സഹിതം റസ്സൽ 45 റൺസെടുത്തു. ഉത്തപ്പ 28, റാണ 11, പീയുഷ് ചൗള 14 റൺസെടുത്തു.

63 പന്തിൽ രണ്ട് സിക്‌സും 11 ഫോറും സഹിതം ധവാൻ ഡൽഹിക്ക് വേണ്ടി 97 റൺസെടുത്തു പുറത്താകാതെ നിന്നു. റിഷഭ് പന്ത് 46, പൃഥ്വി ഷാ 14, ഇൻഗ്രാം 14 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *