ഡൽഹിക്ക് 39 റൺസിന്റെ തകർപ്പൻ ജയം; ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി

  • 46
    Shares

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 39 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഹൈദരാബാദ് 18.5 ഓവറിൽ 116 റൺസിന് എല്ലാവരും പുറത്തായി. ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി

ശ്രേയസ്സ് അയ്യരുടെയും മൺറോയുടെയും മികവിലാണ് ഡൽഹി 155 റൺസെടുത്തത്. അയ്യർ 45ഉം മൺറോ 40 റൺസുമെടുത്തു. റിഷഭ് പന്ത് 23 റൺസെടുത്തു.

മറുപടി ബാറ്റിംഗിൽ ഹൈദരാബാദിന്റെ ഓപണർമാർക്ക് മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. വാർണർ 51 റൺസും ബെയിര്‍‌സ്റ്റോ 41 റൺസുമെടുത്തു. വിക്കറ്റ് നഷ്ടമില്ലാതെ 72 റൺസ് എന്ന നിലയിൽ നിന്നാണ് ഹൈദരാബാദ് 116ന് ഓൾ ഔട്ടായത്.

4 വിക്കറ്റുകൾ വീഴ്ത്തിയ റബാദയാണ് സൺ റൈസേഴ്‌സിനെ തകർത്തത്. ക്രിസ് മോറിസ്, കീമോ പോൾ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *