അവസാന ഓവറിലെ നാടകീയത സൂപ്പർ ഓവറിലേക്കും; ഒടുവിൽ ഡൽഹിക്ക് മുന്നിൽ കൊൽക്കത്ത മുട്ടുകുത്തി

  • 34
    Shares

ഐപിഎൽ പന്ത്രണ്ടാം സീസണിൽ ആദ്യമായി സൂപ്പർ ഓവർ കണ്ട മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. അതിനാടകീയ നിമിഷങ്ങളാണ് കൊൽക്കത്ത-ഡൽഹി മത്സരത്തിൽ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹിയും 185 റൺസ് എടുത്തതോടെയാണ് വിജയം നിശ്ചയിക്കാൻ സൂപ്പർ ഓവർ വേണ്ടി വന്നത്.

28 പന്തിൽ ആറ് സിക്‌സും നാല് ഫോറും സഹിതം 62 റൺസെടുത്ത ആന്ദ്രെ റസ്സൽ, 36 പന്തിൽ 50 റൺസെടുത്ത ദിനേശ് കാർത്തിക് എന്നിവരുടെ മികവിലാണ് കൊൽക്കത്ത എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തത്.

മറുപടി ബാറ്റിംഗിൽ പൃഥ്വി ഷാ ഡൽഹിയെ ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. 55 പന്തിൽ 3 സിക്‌സും 12 ഫോറും സഹിതം 99 റൺസെടുത്ത പൃഥ്വി ഷാ 19ാം ഓവറിൽ പുറത്തായതോടെയാണ് മത്സരത്തിന്റെ ഗതിവിഗതികൾ മാറി മറിഞ്ഞത്. അനായാസം ജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിയ ഡൽഹി പിന്നീട് അവിശ്വസനീയമായി തകരുന്നതാണ് കണ്ടത്.

അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാനായി വേണ്ടത് ആറ് റൺസ്. കുൽദീപ് എറിഞ്ഞ അവസാന ഓവറിൽ ഒരു വിക്കറ്റ് ഉൾപ്പെടെ കൊൽക്കത്ത വിട്ടുനൽകിയത് വെറും 5 റൺസ് മാത്രം. അവസാന പന്തിൽ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ലഭിച്ചത് സിംഗിൾ മാത്രം. ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ കോളിൻ ഇൻഗ്രാം റൺ ഔട്ട്. ഇതോടെയാണ് സൂപ്പർ ഓവർ വേണ്ടി വന്നത്.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി നേടിയത് 10 റൺസ്. ശ്രേയസ്സ് അയ്യരും റിഷഭ് പന്തുമാണ് ബാറ്റിംഗിന് ഇറങ്ങിയത്. ആദ്യ പന്തിൽ പന്തിന്റെ സിംഗിൾ. രണ്ടാം പന്ത് ശ്രേയസ്സ് അയ്യർ ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തിൽ ശ്രേയസ്സ് പുറത്ത്. ക്രീസിലെത്തിയ പൃഥ്വി ഷായെ കൂട്ടുപിടിച്ച് അടുത്ത രണ്ട് പന്തിൽ ഡബിളും അവസാന ഓവറിൽ സിംഗിളും പന്ത് സ്വന്തമാക്കിയതോടെ 10 റൺസ്

കൊൽക്കത്തക്ക് വേണ്ടി സൂപ്പർ ഓവറിൽ ഇറങ്ങിയത് റസ്സലും കാർത്തിക്കും. റബാദയുടെ ആദ്യ പന്ത് റസ്സൽ ബൗണ്ടറിയിലേക്ക് പായിച്ചു. അടുത്ത പന്ത് റൺസില്ല. മൂന്നാം പന്തിൽ റസ്സലിന്റെ വിക്കറ്റ് തെറിച്ചു. 4,5,6 പന്തുകളിൽ സിംഗിൾ മാത്രമെടുക്കാനെ കൊൽക്കത്തക്ക് കഴിഞ്ഞുള്ളു. ആകെ എടുത്തത് ഏഴ് റൺസ്. ഇതോടെ ജയം ഡൽഹിക്ക് സ്വന്തമാകുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *