Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ജോസ് ബട്‌ലർക്ക് ഐപിഎല്ലിലെ തകർപ്പൻ റെക്കോർഡ്; മാവിക്ക് നാണക്കേടിന്റെയും

Sports

ജോസ് ബട്‌ലർക്ക് ഐപിഎല്ലിലെ തകർപ്പൻ റെക്കോർഡ്; മാവിക്ക് നാണക്കേടിന്റെയും

തോൽവികളിൽ വലഞ്ഞ രാജസ്ഥാനെ നിവർന്നു നിൽക്കാൻ സഹായിച്ചത് ഇംഗ്ലീഷ് ബാറ്റ്‌സ്മാനായ ജോസ് ബട്‌ലറാണ്. ബാറ്റിംഗിൽ ടീമിന്റെ നട്ടെല്ലായി മാറുകയായിരുന്നു താരം. ഇന്നലെ രാജസ്ഥാൻ പരാജയപ്പെട്ട മത്സരത്തിലും ജോസ് ബട്‌ലറായിരുന്നു അവരുടെ ടോപ് സ്‌കോറർ. തോറ്റെങ്കിലും ഐപിഎല്ലിലെ ചില റെക്കോർഡുകൾ സ്വന്തം പേരിലാക്കാനും ബട്‌ലർക്ക് സാധിച്ചു

ഒരോവറിലെ എല്ലാ ബോളുകളും ബൗണ്ടറി പായിക്കുന്ന ഐപിഎല്ലിലെ എട്ടാമത്തെ താരമെന്ന റെക്കോർഡ് ബട്‌ലർക്ക് സ്വന്തമായി. കൊൽക്കത്ത ബൗളർ മാവിയുടെ ഓവറിൽ ബട്‌ലർ അടിച്ചുകൂട്ടിയത് 28 റൺസാണ്. സീസണിലെ രണ്ടാമത്തെ എക്‌സ്‌പെൻസീവ് ഓവറാണ് മാവിയുടെത്. സീസണിൽ ഓരോവറിൽ ഏറ്റവുമധികം റൺസ് വഴങ്ങിയ ബൗളറും മാവി തന്നെയാണ്.

തുടർച്ചയായ ആറ് മത്സരങ്ങളിൽ നിന്ന് ബട്‌ലർ സ്വന്തമാക്കിയത് 428 റൺസാണ്. തുടർച്ചയായ ആറ് മത്സരങ്ങളിൽ നിന്ന് കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ബട്‌ലർക്ക് സ്വന്തമായി. 2014ൽ വിരാട് കോഹ്ലി നേടിയ 428 റൺസാണ് ബട്‌ലർക്ക് മുന്നിലുള്ള റെക്കോർഡ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top