മുംബൈയിൽ ബട്‌ലർ മാജിക്ക്; രാജസ്ഥാൻ വിജയവഴിയിൽ തിരിച്ചെത്തി

Loading...
  • 55
    Shares

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് വിജയവഴിയിൽ തിരിച്ചെത്തി. ഇന്നലെ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. 89 റൺസെടുത്ത ബട്‌ലറാണ് കളിയിലെ താരം

ആദ്യം ബാറ്റ് ചെയ്ത മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് സ്വന്തമാക്കി. രോഹിത് ശർമ 47 റൺസെടുത്തു. 52 പന്തിൽ നാല് സിക്‌സും ആറ് ഫോറും സഹിതം 81 റൺസെടുത്ത ക്വിന്റൺ ഡികോകാണ് മുംബൈയുടെ ടോപ് സ്‌കോറർ. ഹാർദിക് പാണ്ഡ്യ 28 റൺസെടുത്തു

മികച്ച തുടക്കമാണ് മറുപടി ബാറ്റിംഗിൽ രാജസ്ഥാന് ലഭിച്ചത്. 6.2 ഓവറിൽ 60 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രഹാനെ പുറത്തായത്. 21 പന്തിൽ 37 റൺസായിരുന്നു രാജസ്ഥാൻ നായകന്റെ സ്‌കോർ. സഞ്ജുവിനെ കൂട്ടുപിടിച്ച് ബട്‌ലർ സ്‌കോർ 147 വരെ എത്തിച്ചു. 43 പന്തിൽ ഏഴ് സിക്‌സും എട്ട് ഫോറും സഹിതം 89 റൺസെടുത്ത ബട്‌ലർ പുറത്താകുമ്പോഴേക്കും രാജസ്ഥാൻ ജയം ഉറപ്പിച്ചിരുന്നു.

പതിനേഴാം ഓവറിലെ അവസാന പന്തിൽ 31 റൺസെടുത്ത സഞ്ജു പുറത്തായതോടെ രാജസ്ഥാൻ സമ്മർദത്തിലേക്ക് വീണു. മൂന്ന് ഓവറിൽ ജയിക്കാൻ 18 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. എന്നാൽ തൊട്ടുപിന്നാലെ ത്രിപാതിയും ലിവിംഗ്‌സ്റ്റോണും സ്മിത്തും വീണതോടെ രാജസ്ഥാൻ 18.1 ഓവറിൽ 6ന് 174 റൺസിലേക്ക് വീണു. നാല് റൺസിനിടെ മൂന്ന് വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടപ്പെട്ടത്

പടിക്കൽ കൊണ്ടുപോയി രാജസ്ഥാൻ വീണ്ടും കലമുടക്കുമെന്ന ആശങ്കയിൽ നിൽക്കെയാണ് ശ്രേയസ്സ് ഗോപാൽ ക്രീസിൽ ഉറച്ചു നിന്നത്. 7 പന്തിൽ രണ്ട് ഫോർ സഹിതം 13 റൺസെടുത്ത ഗോപാൽ രാജസ്ഥാന്റെ വിന്നിംഗ് റൺ നേടിക്കൊടുക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *