അശ്വിന്റെ പഞ്ചാബിനെ റസലും റാണയും ഉത്തപ്പയും ചേർന്ന് ചുരുട്ടിക്കൂട്ടി; കൊൽക്കത്തക്ക് രണ്ടാം ജയം

  • 22
    Shares

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം ജയം. കൊൽക്കത്ത ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ 28 റൺസിനാണ് കൊൽക്കത്ത തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് അടിച്ചുകൂട്ടി. പഞ്ചാബ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ ഒതുങ്ങി

മികച്ച റൺ റേറ്റ് ഉണ്ടായിരുന്നിട്ടും രണ്ട് വിക്കറ്റുകൾ തുടക്കത്തിലെ വീണതിന്റെ ക്ഷീണത്തിലാണ് കൊൽക്കത്ത ബാറ്റിംഗ് തുടങ്ങിയത്. 36 റൺസ് എടുക്കുന്നതിനിടെ അവർക്ക് ക്രിസ് ലിന്നിനെയും സുനിൽ നരൈനെയും നഷ്ടപ്പെട്ടു. നരൈൻ 9 പന്തിൽ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റൺസ് എടുത്തു. ലിൻ 10 റൺസെടുത്തു. ഇരുവർക്കും ശേഷം ക്രീസിൽ ഒന്നിച്ച ഉത്തപ്പയും റാണയും ചേർന്ന് കൊൽക്കത്തയെ 146 റൺസ് വരെ എത്തിച്ചു

ഉത്തപ്പ 50 പന്തിൽ രണ്ട് സിക്‌സും ആറ് ഫോറും സഹിതം 67 റൺസെടുത്തു പുറത്തായി. റാണ 34 പന്തിൽ 7 സിക്‌സും രണ്ട് ഫോറും സഹിതം 63 റൺസെടുത്ത് പുറത്തായി. പിന്നാലെയായിരുന്നു റസ്സലിന്റെ മിന്നൽ ബാറ്റിംഗ്. വെറും 17 പന്തിൽ 5 സിക്‌സും മൂന്ന് ഫോറും സഹിതം 48 റൺസാണ് റസ്സൽ എടുത്തത്.

മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി മായങ്ക് അഗർവാൾ 58 റൺസും ഡേവിഡ് മില്ലർ 59 റൺസുമെടുത്തു. മൻദീപ് സിംഗ് 33, ഗെയിൽ 20, രാഹുൽ 1 റൺസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *