ആറ് വിക്കറ്റുമായി അൽസാരി ജോസഫ് എന്ന പകരക്കാരൻ; മുംബൈക്ക് അത്ഭുത വിജയം

Loading...
  • 121
    Shares

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയാർന്ന ടീമാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ്. എന്നാൽ മുംബൈക്കെതിരെ ജയം പ്രതീക്ഷിച്ചിറങ്ങിയ സൺ റൈസേഴ്‌സിന് ഒരു 22കാരന് മുന്നിൽ അടിപതറി. പരുക്കേറ്റ കിവീസ് ബൗളർ ആദം മിൽനെയുടെ പകരക്കാരനായി ടീമിലെത്തിയ അൽസാരി ജോസഫ് ആറ് വിക്കറ്റുകളുമായി ഹൈദരാബാദിനെ കശക്കിയെറിഞ്ഞു

ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റ് നഷ്ടത്തിൽ 136 റൺസിലൊതുങ്ങി. ചെറിയ സ്‌കോറിൽ വിജയപ്രതീക്ഷയുമായി ഇറങ്ങിയ സൺ റൈസേഴ്‌സ് പക്ഷേ 17.4 ഓവറിൽ 96ന് എല്ലാവരും പുറത്തായി. മുംബൈക്ക് 40 റൺസിന്റെ കൂറ്റൻ ജയം. 22 പന്തുകൾ മാത്രമെറിഞ്ഞ ജോസഫ് 12 റൺസ് മാത്രം വിട്ടുനൽകിയാണ് ആറ് വിക്കറ്റുകൾ പിഴുതത്.

46 റൺസെടുത്ത പൊള്ളാർഡിന്റെ ബാറ്റിംഗാണ് മുംബൈക്ക് ഭേദപ്പെട്ട സ്‌കോർ നേടിക്കൊടുത്തത്. രോഹിത് 11, ഡികോക് 19, ഇഷാൻ കിഷൻ 17, ഹാർദിക് പാണ്ഡ്യ 14 റൺസുകളിലൊതുങ്ങി. മറുപടി ബാറ്റിംഗിൽ 20 റൺസെടുത്ത ഹൂഡയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറർ. വാർണർ 15, ബെയിർസ്‌റ്റോ 16, മനീഷ് പാണ്ഡെ 16 റൺസെടുത്തു. ആറ് വിക്കറ്റെടുത്ത ജോസഫിന് പുറകെ മുംബൈക്ക് വേണ്ടി ചാഹർ രണ്ടും ബുമ്ര, ബെഹ്‌റൻഡ്രോഫ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *