മുംബൈ കീരീട ജേതാക്കൾ, അവസാന പന്തിൽ വിക്കറ്റുമായി മലിംഗ; ചെന്നൈ മുട്ടുകുത്തിയത് ഒരു റണ്ണിന്

പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങൾ. ഭാഗ്യം പലതവണ ചെന്നൈക്കൊപ്പം നിന്നു. എന്നിട്ടും അവസാന പന്തിൽ എല്ലാം മാറിമറിഞ്ഞു. മുംബൈ ഇന്ത്യൻസ് ഐപിഎൽ പന്ത്രണ്ടാം സീസണിലെ കിരീട ജേതാക്കളായി. ആദ്യാവസാനം വരെ നീണ്ടുനിന്ന ആവേശപ്പോരിൽ മുംബൈക്ക് ഒരു റൺസിന്റെ ജയം. മുംബൈയുടെ നാലാം ഐപിഎൽ കിരീട നേട്ടമാണിത്.

കിരീടത്തിന് തൊട്ടടുത്ത് നിന്നാണ് ചെന്നൈ പരാജയം സമ്മതിച്ചത്. അവസാന ഓവറിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത് ഒമ്പത് റൺസ്. നാലാം പന്തിൽ വാട്‌സൺ റൺ ഔട്ടായി. അവസാന പന്തിൽ വേണ്ടിയിരുന്നത് രണ്ട് റൺസ്. എന്നാൽ മലിംഗയുടെ യോർക്കറിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങാനായിരുന്നു ഷാർദൂൽ ഠാക്കുറിന്റെ വിധി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 149 റൺസിലൊതുങ്ങി. 25 പന്തിൽ മൂന്ന് വീതം സിക്‌സും ഫോറും പറത്തിയ പൊള്ളാർഡായിരുന്നു മുംബൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഡികോക് 29, ഇഷാൻ കിഷൻ 23, രോഹിത് ശർമ 15 റൺസെടുത്തു. ചെന്നൈക്ക് വേണ്ടി ദീപക് ചാഹർ മൂന്നും താക്കൂർ, ഇമ്രാൻ താഹിർ എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി

മറുപടി ബാറ്റിംഗിൽ വാട്‌സന്റെ കരുത്തിലാണ് ചെന്നൈ കുതിച്ചത്. ഒരു ഘട്ടത്തിൽ ചെന്നൈ അനായാസം വിജയം സ്വന്തമാക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. കൃനാൽ പാണ്ഡ്യ എറിഞ്ഞ പതിനെട്ടാം ഓവറിൽ 19 റൺസ് അടിച്ചുകൂട്ടി വാട്‌സൺ ചെന്നൈയെ വിജയ തീരത്ത് എത്തിക്കുകയും ചെയ്തു. എന്നാൽ അവസാന ഓവറിൽ ചെന്നൈ പ്രതീക്ഷകൾ തകരുകയായിരുന്നു

വാട്‌സൺ 80 റൺസെടുത്തു. ഡുപ്ലെസിസ് 26, ബ്രാവോ 15 റൺസെടുത്തു. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. മുംബൈക്ക് വേണ്ടി ബുമ്ര 2, ചാഹർ, കൃനാൽ പാണ്ഡ്യ, മലിംഗ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *