Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

തകർന്ന മുംബൈയെ കരകയറ്റി പൊള്ളാർഡ്; പഞ്ചാബിനെതിരെ ഭേദപ്പെട്ട സ്‌കോർ

Sports

തകർന്ന മുംബൈയെ കരകയറ്റി പൊള്ളാർഡ്; പഞ്ചാബിനെതിരെ ഭേദപ്പെട്ട സ്‌കോർ

മികച്ച രീതിയിൽ തുടങ്ങി തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു മുംബൈ ഇന്ത്യൻസ്. 71 റൺസ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട പതറിയ മുംബൈയെ പിന്നീട് കീറൺ പൊള്ളാർഡ് ഒറ്റയ്ക്ക് ഏറ്റെടുക്കുകയായിരുന്നു. പൊള്ളാർഡിന്റെ അർധ സെഞ്ച്വറിയുടെ മികവിൽ മുംബൈ പഞ്ചാബിനെതിരെ മികച്ച സ്‌കോർ പടുത്തുയർത്തുകയും ചെയ്തു.

മുംബൈ 8 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എടുത്തു. പൊള്ളാർഡ് 23 പന്തിൽ 50 റൺസ് എടുത്തു. അഞ്ച് ഫോറും 3 സിക്‌സും അടങ്ങിയതാണ് പൊള്ളാർഡിന്റെ ഇന്നിംഗ്‌സ്. കൃനാൽ പാണ്ഡ്യയുമായി ചേർന്ന് 65 റൺസിന്റെ നിർണായക പാർട്ട്ണർഷിപ്പും പൊള്ളാർഡ് കൂട്ടിച്ചേർത്തു. പാണ്ഡ്യ 32 റൺസെടുത്ത് പുറത്തായി

ടോസ് നേടിയ പഞ്ചാബ് നായകൻ അശ്വിൻ മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് ഓവർ പിന്നിടുമ്പോൾ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 37 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു. പിന്നീടാണ് മുംബൈയുടെ തകർച്ച ആരംഭിച്ചത്. ആൻഡ്രൂ ടൈയാണ് മുംബൈയെ തകർത്തത്. ആറാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ ഇഷാൻ കിഷനെയും സൂര്യകുമാർ യാദവിനെയും പുറത്താക്കി ടൈ ഇരട്ട പ്രഹരവും ഏൽപ്പിച്ചതോടെ മുംബൈ പ്രതിരോധത്തിലായി.

യാദവ് 27ഉം ലൂസ് 9ഉം ഇഷാൻ കിഷൻ 20ഉം റൺസെടുത്തു. രോഹിത് ശർമ ഒരിക്കൽ കൂടി പരാജയപ്പെട്ടു. 6 റൺസായിരുന്നു നായകന്റെ സംഭാവന. അവസാന ഓവറുകളിൽ മക്ലനാഗന്റെ ചെറുത്തു നിൽപ്പുമാണ് മുംബൈ സ്‌കോർ 180 കടത്തിയത്.

പഞ്ചാബിന് വേണ്ടി ടൈ നാല് വിക്കറ്റുകൾ വീഴത്തി. അശ്വിൻ രണ്ട് വിക്കറ്റും സ്റ്റോണിസ്, രാജ്പൂത് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top