Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ഐപിഎല്ലിൽ ഇന്ന് ഡു ഓർ ഡൈ മത്സരം; പഞ്ചാബും മുംബൈയും നേർക്കുനേർ

Sports

ഐപിഎല്ലിൽ ഇന്ന് ഡു ഓർ ഡൈ മത്സരം; പഞ്ചാബും മുംബൈയും നേർക്കുനേർ

ഐപിഎല്ലിൽ ഇന്നത്തെ മത്സരം ജയിച്ചേ മതിയാകുവെന്ന ഘട്ടത്തിലാണ് രണ്ട് ടീമുകളും മൈതാനത്തിറങ്ങുക. ജയിക്കുന്നവര് അകത്തും തോൽക്കുന്നവർ പുറത്തുമാകും എന്നതിനാൽ വമ്പൻ പോരാട്ടം തന്നെ കാണാം. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കിംഗ്‌സ് ഇലവൻ പഞ്ചാബും തമ്മിലാണ് മത്സരം

മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് മത്സരം. 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം മാത്രമുള്ള ചാമ്പ്യൻമാർ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള പഞ്ചാബിനും ഇന്നത്തെ മത്സരം നിർണായകമാണ്.

ഇന്ന് പഞ്ചാബ് ജയിച്ചാൽ അവർക്ക് കൊൽക്കത്തക്കൊപ്പം 14 പോയിന്റാകും. രാജസ്ഥാൻ ഇന്നലെ പരാജയപ്പെട്ടതും പഞ്ചാബിന് സാധ്യത വർധിപ്പിക്കും. മറിച്ച് തോൽക്കുകയാണെങ്കിൽ 12 പോയിന്റുമായി മുംബൈ പഞ്ചാബിനേക്കാൾ മുകളിലെത്തും. മികച്ച റൺ റേറ്റാണ് മുംബൈയുടെ പ്രതീക്ഷ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top