ഐപിഎൽ പ്ലേ ഓഫ് പട്ടികയായി; ചെന്നൈയെ വീഴ്ത്തി മുംബൈ ഒന്നാം സ്ഥാനത്ത്

Loading...

ഐപിഎല്ലിലെ പ്രഥമ റൗണ്ട് മത്സരങ്ങൾ അവസാനിച്ചതോടെ പ്ലേ ഓഫ് പട്ടികയായി. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡെൽഹി ക്യാപിറ്റൽസ്, സൺ റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.

അവസാന മത്സരത്തിലെ ജയത്തോടെ മുംബൈ ചെന്നൈയെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തി. ഡൽഹി മൂന്നാം സ്ഥാനത്തും ഹൈദരാബാദ് നാലാം സ്ഥാനത്തുമാണ്. കൊൽക്കത്തയുമായി ഒരേ പോയിന്റ് പങ്കിട്ടുവെങ്കിലും നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഹൈദരാബാദ് അവസാന നാലിലേക്ക് യോഗ്യത നേടിയത്.

ഡൽഹി ക്യാപിറ്റൽസിന്റെ മികച്ച പ്രകടനമാണ് സീസണിൽ എടുത്തു പറയേണ്ടത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവർ പ്ലേ ഓഫ് യോഗ്യത നേടിയിരിക്കുന്നത്. 14 മത്സരങ്ങളിൽ 9 എണ്ണത്തിലും വിജയിക്കാൻ ഡൽഹിക്ക് സാധിച്ചു. ചെന്നൈ, മുംബൈ, ഡൽഹി ടീമുകൾക്ക് 18 വീതം പോയിന്റാണ് ഉള്ളത്.

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് സീസണിൽ ഏറ്റവും നിരാശപ്പെടുത്തിയ ടീം. 14 മത്സരങ്ങളിൽ വെറും അഞ്ച് മത്സരങ്ങൾ മാത്രം ജയിച്ച ടീം അവസാന സ്ഥാനക്കാരായാണ് ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചത്. ആറാം സ്ഥാനത്ത് കിംഗ്‌സ് ഇലവൻ പഞ്ചാബും ഏഴാം സ്ഥാനത്ത് രാജസ്ഥാനും എട്ടാം സ്ഥാനത്ത് ബംഗളൂരുവുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *