8 റൺസിനിടെ വീണത് 7 വിക്കറ്റുകൾ; ജയത്തിന് അരികിൽ നിന്ന് ഡൽഹി തകർന്നുവീണു

  • 41
    Shares

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 9 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഡൽഹി 19.2 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്തായി. 16.3 ഓവറിൽ 3ന് 144 എന്ന ശക്തമായ നിലയിൽ നിന്നുമാണ് ഡൽഹി 152 റൺസിന് എല്ലാവരും പുറത്തായത്. 4 വിക്കറ്റുകൾ വീഴ്ത്തിയ സാം കറനാണ് ഡൽഹിയെ തകർത്തത്.

ഡേവിഡ് മില്ലർ 43, സർഫറാസ് ഖാൻ 39, മൻദീപ് സിംഗ് 29 എന്നിവരുടെ മികവിലാണ് പഞ്ചാബ് 9 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുത്തത്. ഡൽഹിക്ക് വേണ്ടി ക്രിസ് മോറിസ് 3 വിക്കറ്റും റബാദ, ലാമിച്ചേൻ എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി.

ആദ്യ പന്തിൽ തന്നെ പൃഥ്വി ഷായെ നഷ്ടപ്പെട്ട ഞെട്ടലിലാണ് ഡൽഹി ബാറ്റിംഗ് ആരംഭിച്ചത്. ശ്രേയസ്സ് അയ്യരും ധവാനും ചേർന്ന് സ്‌കോർ 61 വരെ എത്തിക്കുകയായിരുന്നു. 28 റൺസെടുത്ത അയ്യർ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പന്ത് മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. സ്‌കോർ 82 ൽ നിൽക്കെ 30 റൺസെടുത്ത ധവാൻ പുറത്തായി. 38 റൺസെടുത്ത ഇൻഗ്രാമിനെ കൂട്ടുപിടിച്ച് പന്ത് സ്‌കോർ 144 വരെ എത്തിച്ചു

16.4ാം ഓവറിൽ റിഷഭ് പന്ത് പുറത്തായതോടെയാണ് ഡൽഹിയുടെ തകർച്ച ആരംഭിച്ചത്. പന്ത് പുറത്താകുമ്പോൾ ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 20 പന്തിൽ 23 റൺസ് മാത്രമായിരുന്നു. ആറ് വിക്കറ്റുകളും ബാക്കി. പക്ഷേ എട്ട് റൺസിനിടെ ബാക്കി എല്ലാ വിക്കറ്റുകളും ഡൽഹിക്ക് നഷ്ടപ്പെട്ടു. ഇതിൽ നാല് പേർ പൂജ്യത്തിന് മടങ്ങി

പഞ്ചാബിന് വേണ്ടി കറൻ നാല് വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ, ഷമി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *