രാജസ്ഥാന് സീസണിലെ ആദ്യം ജയം; തോൽവിയിൽ നിന്ന് കരകയറാതെ ബാംഗ്ലൂർ

  • 34
    Shares

ജയ്പൂർ: മൂന്ന് മത്സരങ്ങളിലേറ്റ പരാജയത്തിന് ശേഷം രാജസ്ഥാൻ റോയൽസിന് ആദ്യ ജയം. സ്വന്തം മൈതാനത്ത് വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെയാണ് രാജസ്ഥാൻ പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റിനായിരുന്നു വിജയം. അതേസമയം സീസണിൽ ബാംഗ്ലൂരിന്റെ നാലാം തോൽവിയായിരുന്നുവിത്.

ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. വിരാട് കോഹ്ലിയും ഡിവില്ലിയേഴ്‌സും ഒരിക്കൽ കൂടി പരാജയപ്പെട്ടതോടെയാണ് കൂറ്റൻ സ്‌കോറിലേക്ക് ബാംഗ്ലൂരിന് എത്താൻ സാധിക്കാതെ പോയത്. 67 റൺസെടുത്ത പാർഥിവ് പട്ടേലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറർ.

ബാംഗ്ലൂരിനായി കോഹ്ലിയും പട്ടേലും ചേർന്നാണ് ഇന്നിംഗ്‌സ് ഓപൺ ചെയ്തത്. കോഹ്ലി 25 പന്തിൽ 23 റൺസുമായി ആദ്യം മടങ്ങി. തൊട്ടുപിന്നാലെ 13 റൺസെടുത്ത ഡിവില്ലിയേഴ്‌സും 1 റൺസെടുത്ത ഹേറ്റ്‌മെയറും പോയതോടെ ബാഗ്ലൂർ 3ന് 73 എന്ന നിലയിലെത്തി. പിന്നാലെ ക്രീസിൽ ഒന്നിച്ച സ്റ്റോണിസും പാർഥിവും ചേർന്ന സ്‌കോർ 126 വരെ കൊണ്ടുപോയി. 41 പന്തിൽ ഒരു സിക്‌സും 9 ഫോറും സഹിതം 67 റൺസെടുത്താണ് പാർഥിവ് പുറത്തായത്.

സ്റ്റോണിസ് 28 പന്തിൽ 31 റൺസുമായും മൊയിൻ അലി 9 പന്തിൽ 18 റൺസുമായും പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ശ്രേയസ്സ് ഗോപാൽ 3 വിക്കറ്റുകൾ വീഴ്ത്തി. ആർച്ചർ ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിൽ രാജസ്ഥാൻ ആദ്യ വിക്കറ്റിൽ തന്നെ 60 റൺസ് കൂട്ടിച്ചേർത്തു. 22 റൺസെടുത്ത രഹാനെയാണ് ആദ്യം പുറത്തായത്. 43 പന്തിൽ 59 റൺസെടുത്ത ജോസ് ബട്‌ലറും 38 റൺസെടുത്ത സ്മിത്തും പുറത്തായെങ്കിലും രാജസ്ഥാൻ അപ്പോഴേക്കും വിജയവഴിയിൽ എത്തിയിരുന്നു. 19.5 ഓവറിലാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്. 34 റൺസുമായി ത്രിപാഠിയും ഒരു റൺസുമായി ബെൻ സ്റ്റോക്‌സും പുറത്താകാതെ നിന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *