വിവാദ മങ്കാദിംഗ നീക്കവുമായി അശ്വിൻ; രാജസ്ഥാനെ 14 റൺസിന് പഞ്ചാബ് തോൽപ്പിച്ചു

Loading...
  • 29
    Shares

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് 14 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഗെയിലിന്റെ അർധ സെഞ്ച്വറി മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുക്കാനെ സാധിച്ചുള്ളു

അവസാന ഓവറുകളിൽ വിക്കറ്റുകൾ കൂട്ടമായി നഷ്ടപ്പെട്ടതാണ് രാജസ്ഥാന് പരാജയം നൽകിയത്. മികച്ച രീതിയിൽ ഇന്നിംഗ്‌സ് കെട്ടിപ്പടുത്ത ജോസ് ബട്‌ലറെ അശ്വിൻ ചതിയിലൂടെ വീഴ്ത്തിയതിന്റെ ഞെട്ടൽ പിന്നീട് രാജസ്ഥാൻ ബാറ്റ്‌സ്മാൻമാരെ വിട്ടുപോയില്ല.

ബട്‌ലറെ മങ്കാദിംഗ് രീതിയിൽ പുറത്താക്കിയ അശ്വിന്റെ നീക്കമാണ് കളിയുടെ ഗതി മാറ്റിയത്. 13ാം ഓവറിലെ അവസാന പന്തിൽ ബൗളിംഗ് ആക്ഷനിടെ ബട്‌ലർ ക്രീസിന് പുറത്തിറങ്ങിയപ്പോൾ അശ്വിൻ നോൺ സ്‌ട്രൈക്കിംഗ് എൻഡിലെ ബെയ്ൽസ് തെറിപ്പിക്കുകയായിരുന്നു. മൂന്നാം അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. അതേസമയം ഒരു വാണിംഗ് പോലും നൽകാതെയുള്ള അശ്വിന്റെ ചെയ്തിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.4

43 പന്തിൽ 10 ഫോറും രണ്ട് സിക്‌സും സഹിതം ബട്‌ലർ രാജസ്ഥാനെ വിജയതീരത്തേക്ക് എത്തിക്കുമെന്നുറപ്പായതോടെയാണ് അശ്വിൻ ചതി പുറത്തെടുത്തത്. രഹാനെ 27, സഞ്ജു 30, സ്മിത്ത് 20 റൺസെടുത്തു. ആദ്യ നാല് ബാറ്റ്‌സ്മാൻമാർ ഒഴിച്ച് മറ്റാർക്കും രണ്ടക്കം നേടാനായില്ല.

നേരത്തെ 47 പന്തിൽ 4 സിക്‌സും എട്ട് ഫോറും സഹിതം 79 റൺസെടുത്ത ഗെയിലും 46 റൺസെടുത്ത സർഫറാസ് ഖാന്റെയും മികവിലാണ് പഞ്ചാബ് 184 റൺസെടുത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *