ബെയിർസ്‌റ്റോക്കും വാർണർക്കും സെഞ്ച്വറി; ബാംഗ്ലൂരിനെ നിലം തൊടാതെ പറപ്പിച്ച് ഹൈദരാബാദ്

Loading...
  • 19
    Shares

ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 20 ഓവറിൽ ഹൈദരാബാദ് 2 വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് അടിച്ചൂകൂട്ടിയത്. ഹൈദരാബാദിന് വേണ്ടി ബെയിർസ്‌റ്റോയും വാർണറും സെഞ്ച്വറി സ്വന്തമാക്കി.

56 പന്തിൽ 12 ഫോറും ഏഴ് സിക്‌സും സഹിതം 114 റൺസെടുത്ത് ബെയിർസ്‌റ്റോ പുറത്തായി. 55 പന്തിൽ അഞ്ച് വീതം സിക്‌സും ഫോറും സഹിതം 100 റൺസുമായി വാർണർ പുറത്താകാതെ നിന്നു. വിജയ് ശങ്കർ 9 റൺസിന് പുറത്തായപ്പോൾ യൂസഫ് പത്താൻ 6 റൺസുമായി പുറത്താകാതെ നിന്നു

മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിന് തുടക്കത്തിലെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു. നിലവിൽ 20 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ് ബാംഗ്ലൂർ. 11 റൺസെടുത്ത പാർഥിവ് പട്ടേലും 9 റൺസെടുത്ത ഹേറ്റ്‌മെയറുമാണ് പുറത്തായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *