വെടിക്കെട്ട് ബാറ്റിംഗുമായി മടങ്ങിവരവ് ആഘോഷിച്ച് വാർണർ; ഹൈദരാബാദിന് കൂറ്റൻ സ്‌കോർ

Loading...
  • 56
    Shares

ഐപിഎല്ലിൽ കൊൽക്കത്തെക്കെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് സ്വന്തമാക്കി. ഒരു വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി ഡേവിഡ് വാർണറുടെ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് സ്‌കോർ ഉയർത്തിയത്.

ഒന്നാം വിക്കറ്റിൽ വാർണറും ബെയിര്‍‌സ്റ്റോയും ചേർന്നുള്ള കൂട്ടുകെട്ട് സൺ റൈസേഴ്‌സിനെ 118 റൺസ് വരെ എത്തിച്ചു. 35 പന്തിൽ 1 സിക്‌സും മൂന്ന് ഫോറും സഹിതം 39 റൺസെടുത്ത ബെയിർസ്‌റ്റോയുടെ വിക്കറ്റ് പീയുഷ് ചൗള സ്വന്തമാക്കി. സ്‌കോർ 144ൽ വെച്ച് റസലിന്റെ പന്തിൽ ഉത്തപ്പക്ക് ക്യാച്ച് നൽകി വാർണറും മടങ്ങി. വെറും 53 പന്തിൽ 3 സിക്‌സും 9 ഫോറും സഹിതം 85 റൺസായിരുന്നു വാർണർ നേടിയത്.

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പന്ത് പായിച്ച വാർണർ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെയാണ് വീണുപോയത്. വാർണർക്ക് സ്‌കോറിംഗിന്റെ വേഗത കുറഞ്ഞു. 4 പന്തിൽ 1 റൺസുമായി പത്താൻ ക്ലീൻ ബൗൾഡായി മടങ്ങി. 24 പന്തില്‍ രണ്ട് സിക്‌സുകളും രണ്ട് ഫോറും സഹിതം 40 റണ്‍സുമായി വിജയ് ശങ്കറും 8 റണ്‍സുമായി മനീഷ് പാണ്ഡെയും പുറത്താകാതെ നിന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *