അമ്പമ്പോ എന്തൊരു നാണക്കേട്, കോഹ്ലിപ്പട തോറ്റമ്പി; ഹൈദരാബാദിന് 118 റൺസിന്റെ വമ്പൻ ജയം

  • 61
    Shares

ഐപിഎല്ലിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ വമ്പൻ ജയം. 118 റൺസിനാണ് ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 2 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എടുത്തു. ബാംഗ്ലൂർ 19.5 ഓവറിൽ 113 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് താരങ്ങൾ റൺ മഴ പെയ്യിപ്പിച്ചപ്പോൾ കോഹ്ലി അടക്കമുള്ള ബാംഗ്ലൂർ താരങ്ങൾ റൺ കണ്ടെത്താനാകാതെ വിക്കറ്റ് വലിച്ചെറിഞ്ഞു പോകുന്ന കാഴ്ചയാണ് കണ്ടത്

ബെയിർസ്‌റ്റോ(114)യുടെയും വാർണറിന്റെയും(100) സെഞ്ച്വറി മികവിലാണ് ഹൈദരാബാദ് കൂറ്റൻ സ്‌കോർ ഉയർത്തിയത്. ബാംഗ്ലൂർ ബൗളർമാരെ കണക്കിന് പ്രഹരിച്ചായിരുന്നു സൺ റൈസേഴ്‌സ് താരങ്ങൾ മുന്നോട്ടുപോയത്. എന്നാൽ മറുപടി ബാറ്റിംഗിൽ ബാംഗ്ലൂർ നിര ചീട്ടുകൊട്ടാരം പോലെ തകർന്നു

ഏഴ് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് ബാംഗ്ലൂരിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. വാലറ്റത്ത് ഗ്രാൻഡ് ഹോം, ബർമൻ, ഉമേഷ് യാദവ് എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് സ്‌കോർ 100 കടത്തിയത്. അല്ലെങ്കിൽ വലിയ നാണക്കേടിന് ബാംഗ്ലൂർ ഇരയാകേണ്ടി വരുമായിരുന്നു

പാർഥിവ് പട്ടേൽ 11, ഹേറ്റ്‌മെയർ 9, കോഹ്ലി 3, ഡിവില്ലിയേഴ്‌സ് 1, മൊയിൻ അലി 2, ഡൂബെ 5 എന്നിങ്ങനെയായിരുന്നു മുൻനിര ബാറ്റ്‌സ്മാൻമാരുടെ പ്രകടനം. ഗ്രാൻഡ് ഹോം 37 റൺസെടുത്തു. ബർമൻ 19ഉം ഉമേഷ് യാദവ് 14 ഉം റൺസെടുത്തു. നാല് വിക്കറ്റെടുത്ത മുഹമ്മദ് നബിയാണ് ബാംഗ്ലൂരിനെ തകർത്തത്. സന്ദീപ് ശർമ 3 വിക്കറ്റുകൾ വീഴ്ത്തി.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *