Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

പിച്ച് ചതിച്ചതാണ് അല്ലാതെ സഞ്ജുവിന്റെ പ്രകടനമല്ല ബാംഗ്ലൂർ തോൽക്കാൻ കാരണമെന്ന് കോഹ്ലി

Sports

പിച്ച് ചതിച്ചതാണ് അല്ലാതെ സഞ്ജുവിന്റെ പ്രകടനമല്ല ബാംഗ്ലൂർ തോൽക്കാൻ കാരണമെന്ന് കോഹ്ലി

രാജസ്ഥാൻ റോയൽസിനെതിരെ സ്വന്തം കാണികൾക്ക് മുന്നിൽ തോൽക്കേണ്ടി വന്ന നിരാശയിലാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് നായകൻ വിരാട് കോഹ്ലി. രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് കാഴ്ച വെച്ച സഞ്ജു സാംസണാണ് ബാംഗ്ലൂരിനെ തകർത്തത്. എന്നാൽ സഞ്ജുവിന്റെ പ്രകടനമല്ല ബാംഗ്ലൂരിന്റെ തോൽവിക്ക് പിന്നിലെന്ന് വിരാട് കോഹ്ലി പറയുന്നു

പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കാതിരുന്നതാണ് തോൽവിക്ക് കാരണം. പിച്ച് ഇത്തരത്തിൽ പെരുമാറിയത് അമ്പരപ്പിച്ചുവെന്നും രാജസ്ഥാൻ ഒരിക്കലും സ്‌കോർ 200 കടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കോഹ്ലി പറഞ്ഞു. അവസാന ഓവറുകളിൽ രാജസ്ഥാൻ ബാറ്റ്‌സ്മാൻമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ സ്‌കോർ 217ൽ എത്തുകയായിരുന്നു

സഞ്ജുവിന്റെ ഇന്നിംഗ്‌സായിരുന്നു മത്സരത്തിലെ പ്രത്യേകത. വെറും 45 പന്തിൽ പത്ത് സിക്‌സും രണ്ട് ഫോറും സഹിതം 92 റൺസെടുത്ത് സഞ്ജു പുറത്താകാതെ നിൽക്കുകയായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്ലി അർധ സെഞ്ച്വറി കണ്ടെത്തിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ അത് പര്യാപതമായിരുന്നില്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Sports

Advertisement

Title

Advertisement
To Top