അപൂർവ റെക്കോർഡുമായി ഐറിഷ് ബാറ്റ്‌സ്മാൻ; 142 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം

  • 308
    Shares

അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനിൽ അയർലാൻഡിന്റെ ടിം മുർതയ്ക്ക് അപൂർവെ റെക്കോർഡ്. മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും 25 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന പതിനൊന്നാം നമ്പർ ബാറ്റ്‌സ്മാനെന്ന റെക്കോർഡാണ് മുർത സ്വന്തമാക്കിയത്. 142 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് 11ാം നമ്പർ ബാറ്റ്‌സ്മാൻ രണ്ടിന്നിംഗ്‌സിലും 25 റൺസ് കടക്കുന്നത്.

അയർലൻഡും അഫ്ഗാനിസ്ഥാനും കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റ് മത്സരം മാത്രമാണിത്. രണ്ടാം മത്സരത്തിൽ തന്നെ അപൂർവ റെക്കോർഡ് സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് മുർതയും സഹതാരങ്ങളും. പക്ഷേ റെക്കോർഡ് സ്വന്തമാക്കിയിട്ടും അഫ്ഗാന് മുന്നിൽ തോൽക്കാനായിരുന്നു ഐറിഷ് പടയുടെ വിധി

രണ്ടാമിന്നിംഗ്‌സിൽ 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാൻ വെറും മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അഫ്ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.

അയർലാൻഡിന്റെ ആദ്യ ഇന്നിംഗ്‌സിൽ 54 റൺസെടുത്ത ടിം മുർതയായിരുന്നു ടോപ് സ്‌കോറർ. ഇതിന് പുറമെ രണ്ടാമിന്നിംഗ്‌സിൽ 27 റൺസ് കൂടി ടിം സ്‌കോർ ചെയ്തു. ടീമിന്റെ ടോപ് സ്‌കോററാകുന്ന 11ാം നമ്പർ ബാറ്റ്‌സ്മാനെന്ന മറ്റൊരു റെക്കോർഡും ടിം മുർത സ്വന്തമാക്കിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *