തീക്കാറ്റായി ഇഷാന്ത് ശർമ, വട്ടം കറക്കി അശ്വിൻ; ഇംഗ്ലണ്ട് തകരുന്നു

Loading...
  • 281
    Shares

ബിർമിംഗ്ഹാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് എന്ന നിലയിൽ പതറുകയാണ് ആഥിതേയർ. നാല് വിക്കറ്റെടുത്ത ഇഷാന്ത് ശർമയും മൂന്ന് വിക്കറ്റെടുത്ത അശ്വിനും ചേർന്നാണ് ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ മുട്ടുകുത്തിച്ചത്

ഒരു വിക്കറ്റിന് 9 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. ആദ്യ സെഷനിൽ തന്നെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൗളർമാർ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിശ്ചിത ഇടവേളകളിൽ അശ്വിനും ഇഷാന്ത് ശർമയും ചേർന്ന് വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു.

അശ്വിനാണ് മൂന്നാം ദിനം വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ജെന്നിംഗ്‌സിനെയും(8) ജോ റൂട്ടിനെയും(14) അശ്വിൻ വീഴ്ത്തി. ഇതിന് പിന്നാലെയാണ് ഇഷാന്ത് കൊടുങ്കാറ്റായി മാറിയത്. രണ്ട് റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ഇഷാന്ത് വീഴ്ത്തിയത്. മലാൻ 20, ബെയിര്‍‌സ്റ്റോ 28, ബെൻ സ്‌റ്റോക്‌സ് 6, ബട്‌ലർ 1 എന്നിവർ ഒന്നിന് പുറകെ ഒന്നായി പവലിയനിലേക്ക് മടങ്ങി.

നിലവിൽ 116 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്. ബാക്കിയുള്ള മൂന്ന് വിക്കറ്റുകളും താമസിക്കാതെ വീഴ്ത്താനായാൽ ഇന്ത്യക്ക് വിജയപ്രതീക്ഷയുണ്ട്.

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *