ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ; ഞെട്ടിത്തുടങ്ങിയ ആരാധകരെയും ഞെട്ടിച്ച് പതിവ് പോലെ സമനില വഴങ്ങി

  • 47
    Shares

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഗതികെട്ട പ്രകടനം തുടരുന്നു. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബംഗളുരു എഫ്‌സിയോട് ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്നിട്ടും സമനിലയിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളി അവസാനിപ്പിച്ചത്. പതിവ് പോലെ അവസാന മിനിറ്റുകളിൽ തുടർച്ചയായി രണ്ട് ഗോളുകൾ വഴങ്ങിയതോടെ സ്‌കോർ 2-2 ആയി കളി അവസാനിച്ചു

സ്‌റ്റൊജാനോവിച്ച്, പെകൂസൺ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോർ ചെയ്തത്. ഉദാന്ത, സുനിൽ ഛേത്രി തുടങ്ങിയവർ ബംഗളൂരുവിന് വേണ്ടി ഗോളുകൾ നേടി. മത്സരത്തിന്റെ 16ാം മിനിറ്റിൽ പെനാൽറ്റി വഴിയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്. 40ാം മിനിറ്റിൽ പെകൂസന്റെ വക രണ്ടാം ഗോളുമായതോടെ ബ്ലാസ്‌റ്റേഴ്‌സ് 2-0ന് മുന്നിലെത്തി

രണ്ടാം പകുതിയിലെ 69ാം മിനിറ്റിൽ ഉദാന്തയിലൂടെ ബംഗളൂരു ആദ്യ ഗോൾ നേടി. 85ാം മിനിറ്റിൽ സുനിൽ ഛേത്രി ബംഗളൂരുവിന് സമനില നേടിക്കൊടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *