ഇന്നെങ്കിലും ജയിച്ചുകണ്ടാൽ മതിയായിരുന്നു; ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു പോരാട്ടം കൊച്ചിയിൽ

  • 44
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ രണ്ടാം ജയം തേടി കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഹോം ഗ്രൗണ്ടിലിറങ്ങുന്നു. ശക്തരായ ബംഗളൂരു എഫ്‌സിയാണ് എതിരാളികൾ. വൈകുന്നേരം 7.30ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും നാല് സമനിലയും മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആദ്യ മത്സരത്തിൽ ജയിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള നാല് മത്സരങ്ങളിലും സമനില കുരുക്കിൽ പെടാനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിധി. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്

അതേസമയം സുനിൽ ഛേത്രി നയിക്കുന്ന ബംഗളൂരു ഐഎസ്എല്ലിലെ ഏറ്റവും കരുത്തരായ ടീമാണ്. എന്നാൽ ഇനിയൊരു തോൽവിയോ സമനിലയോ ബ്ലാസ്‌റ്റേഴ്‌സിന് അധികബാധ്യതയായി മാറും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *