ആവേശം വാനോളം; ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് മുന്നിൽ

  • 63
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ് മുംബൈ സിറ്റി എഫ് സിയെ നേരിടുന്നു. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് മുന്നിട്ട് നിൽക്കുകയാണ്. 24ാം മിനിറ്റിലെ അതിമനോഹരമായ നീക്കത്തിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയെടുത്തത്. ഹാളിചരൺ നർസറിയാണ് ബ്ലാസ്‌റ്റേഴ്‌സിനായി മുംബൈയുടെ വല ചലിപ്പിച്ചത്.

ഇരു ടീമുകളും ആക്രമിച്ച് കളിക്കുന്നതാണ് കൊച്ചിയിൽ കാണാൻ സാധിക്കുന്നത്. എങ്കിലും കൂടുതൽ സമയവും പന്ത് കൈവശം വെച്ചത് ബ്ലാസ്റ്റേഴ്‌സാണ്. നിരവധി ഷോട്ടുകൾ മുംബൈ ഗോൾ മുഖത്തെ ലക്ഷ്യമാക്കി തൊടുക്കാനും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾക്കായി. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച ദംഗലിന്റെ ഷോട്ട് മുംബൈ ഗോളി അമരീന്ദർ തട്ടിയകറ്റുകയായിരുന്നു

ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് അവഗണിച്ചും പതിനായിരങ്ങളാണ് കൊച്ചി കലൂർ സ്റ്റേഡിയലത്തിലേക്ക് മത്സരം കാണുന്നതിനായി ഒഴുകിയെത്തിയത്. സ്റ്റേഡിയമാകെ മഞ്ഞക്കടലായി മാറിയപ്പോൾ ഇതേ ആവേശം താരങ്ങളിലേക്കും പടരുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *