ഇരട്ട ഗോളുകളുമായി റൊണാൾഡോ; തോൽവിയറിയാതെ കുതിച്ച് യുവന്റസ്
ഇറ്റാലിയൻ ലീഗായ സീരി എയിൽ വിജയം ആവർത്തിച്ച് യുവന്റസ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് യുവന്റസ് എംപോളിയെ തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ടാം പകുതിയിൽ രാജകീയമായി യുവന്റസ് തിരിച്ചുവരികയായിരുന്നു
കപുടോയുടെ ഗോളിലൂടെ ആദ്യ പകുതിയിൽ എംപോളി മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലഭിച്ച പെനാൽറ്റിയിലൂടെ റൊണാൾഡോ സമനില പിടിച്ചു. മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ടിലൂടെ രണ്ടാം ഗോളും വിജയ ഗോളും റോണോ നേടി.