ജഡേജക്ക് കന്നി ടെസ്റ്റ് സെഞ്ച്വറി; ഇന്ത്യ 649ന് ഡിക്ലയർ ചെയ്തു

Loading...
  • 166
    Shares

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 9 വിക്കറ്റിന് 649 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മൂന്ന് സെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ പിറന്നത്. രണ്ട് പേർ അർധ സെഞ്ച്വറികൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട്

രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി നായകൻ വിരാട് കോഹ്ലി സെഞ്ച്വറി തികച്ചു. കോഹ്ലിയുടെ 24ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നുവിത്. 230 പന്തിൽ 10 ഫോർ സഹിതം 139 റൺസാണ് കോഹ്ലി എടുത്തത്. 84 പന്തിൽ നാല് സിക്‌സും എട്ട് ഫോറും സഹിതം റിഷഭ് പന്ത് 92 റൺസെടുത്ത് പുറത്തായി.

132 പന്തിലാണ് ജഡേജ സെഞ്ച്വറി തികച്ചത്. 5 വീതം സിക്‌സും ഫോറും ജഡേജ പറത്തി. അശ്വിൻ 7, കുൽദീപ് 12, ഉമേഷ് യാദവ് 22, മുഹമ്മദ് ഷമി പുറത്താകാതെ 2 റൺസുമെടുത്തു. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിംഗ് ആരംഭിച്ച വിൻഡിസ് വൻ തകർച്ചയെ നേരിടുകയാണ്. 33 റൺസെടുക്കുന്നതിനിടെ വെസ്റ്റ് ഇൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. മുഹമ്മദ് ഷമി രണ്ട് വിക്കറ്റും അശ്വിൻ ഒരു വിക്കറ്റുമെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *