ലോട്ടറിയടിച്ചത് ഉനദ്കട്ടിന്, 8.40 കോടി രൂപക്ക് രാജസ്ഥാൻ റോയൽസിൽ; മലിംഗ മുംബൈയിൽ തിരിച്ചെത്തി

  • 381
    Shares

ഐപിഎൽ താരലേലം ജയ്പൂരിൽ തുടരുമ്പോൾ ഏറ്റവും വിലയേറിയ താരമായി ജയദേവ് ഉനദ്കട്ട്. അടിസ്ഥാന വില ഒന്നര കോടി രൂപ മാത്രമുണ്ടായിരുന്ന താരത്തെ 8.40 കോടി രൂപക്ക് രാജസ്ഥാൻ റോയൽസ് വീണ്ടും സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ 11.5 കോടി രൂപക്കാണ് ഉനദ്കട്ട് രാജസ്ഥാനിലെത്തിയത്. ഇത്തവണയും താരലേലത്തിൽ നിന്ന് കോടികളാണ് താരം സ്വന്തമാക്കിയത്.

മുഹമ്മദ് ഷമിയെ കിംഗ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. അടിസ്ഥാന വില ഒരു കോടി മാത്രമുണ്ടായിരുന്ന താരത്തെ 4.80 കോടി രൂപ മുടക്കിയാണ് പഞ്ചാബ് സ്വന്തമാക്കിയത്. മലിംഗ രണ്ട് കോടി രൂപക്ക് മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി. കഴിഞ്ഞ വർഷം മുംബൈ ടീമിന്റെ മെന്ററായിരുന്നു മലിംഗ.

ഇഷാന്ത് ശർമ 1.1 കോടി രൂപക്ക് ഡൽഹിയിൽ എത്തി. വൃദ്ധിമാൻ സാഹയെ 1.2 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *