സി ആർ 7ന് യുവന്റസിലും മാറ്റമുണ്ടാകില്ല; റൊണാൾഡോയ്ക്കായി നമ്പർ ഉപേക്ഷിച്ച് കൊളംബിയൻ താരം
റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ പോകുമ്പോൾ ആരാധകരെ ഏറ്റവുമധികം അലട്ടിയത് യുവന്റസിൽ താരത്തിന് തന്റെ 7 നമ്പർ ജേഴ്സി കിട്ടുമോയെന്നായിരുന്നു. സിആർ7 എന്ന പേര് ലോകഫുട്ബോളിലെ തന്നെ ബ്രാൻഡായി മാറിയിരുന്നു. എന്നാൽ യുവന്റസിൽ ഏഴാം നമ്പർ ജേഴ്സി ഉപയോഗിക്കുന്ന മറ്റൊരു താരമുണ്ടെന്നത് ആരാധകരെ അൽപ്പം നിരാശപ്പെടുത്തുകയും ചെയ്തു
എന്നാൽ ആശങ്കകളെല്ലാം വഴി മാറി സി ആർ 7 യുവന്റസിലും നിലനിൽക്കും. യുവന്റസിന്റെ കൊളംബിയൻ താരം യുവൻ കുഡ്രാഡോ റൊണാൾഡോക്ക് വേണ്ടി തന്റെ ഏഴാം നമ്പർ ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതോടെ ക്രിസ്റ്റിയാനോ യുവന്റസിലും സി ആർ 7 എന്ന് തന്നെ അറിയപ്പെടും
"It is better to give than to receive."
What a welcome to @Cristiano from @Cuadrado! ???#FinoAllaFine #ForzaJuve pic.twitter.com/wfk9G8eAQx
— JuventusFC (@juventusfcen) July 12, 2018
ഇൻസ്റ്റഗ്രാമിലൂടെ കൊളംബിയൻ താരം തന്നെയാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചത്. യുവന്റസും ഔദ്യോഗികമായി തന്നെ ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. പോർച്ചുഗലിനും റയൽ മാഡ്രിഡിനും മുമ്പ് മാഞ്ചസ്റ്റർ യുനൈറ്റഡിന് കളിക്കുമ്പോഴും റൊണാൾഡോ ഏഴാം നമ്പർ ജഴ്സിയായിരുന്നു അണിഞ്ഞിരുന്നത്