റൊണാൾഡോയുടെ ഗോളിനും യുവന്റസിനെ രക്ഷിക്കാനായില്ല; മാഞ്ചസ്റ്ററിന് തകർപ്പൻ ജയം

  • 77
    Shares

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ആദ്യ തോൽവി. മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ 1-2നാണ് യുവന്റസ് തോൽവി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോൾ നേടിയിട്ടും ജയിക്കാൻ യുവന്റസിന് സാധിച്ചില്ല

യുവന്റസിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഡിഫൻഡർ അലക്‌സ് സാൻഡ്രോയുടെ സെൽഫ് ഗോളാണ് അവരെ തോൽവിയിലേക്ക് തള്ളിവിട്ടത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയുടെ 65ാം മിനിറ്റിൽ റൊണാൾഡോ യുവന്റസിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ 86ാം മിനിറ്റിൽ യുവാൻ മാറ്റ യൂനൈറ്റഡിന് സമനില നേടിക്കൊടുത്തു. 90ാം മിനിറ്റിൽ സാൻഡ്രോയുടെ സെൽഫ് ഗോളിലൂടെ യൂനൈറ്റഡ് ജയം നേടുകയും ചെയ്തു. ഗ്രൂപ്പ് എച്ചിൽ 9 പോയിന്റുകളുമായി യുവന്റസ് തന്നെയാണ് ഒന്നാമത്‌


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *