രണ്ടാം മത്സരത്തിലും യുവന്റസിനായി ഗോൾ കണ്ടെത്താനാകാതെ റോണോ

  • 81
    Shares

മിലാൻ: റയൽ മാഡ്രഡിൽ നിന്നും ഇറ്റാലിയൻ സീരി എ ക്ലബ്ബായ യുവന്റസിലേക്ക് ചേക്കേറിയ ക്രിസ്റ്റിയാനോ റൊണാൾഡോക്ക് ലക്ഷ്യം പിഴക്കുന്നു. യുവന്റസിനൊപ്പമുള്ള രണ്ടാം മത്സരത്തിലും റൊണാൾഡോയ്ക്ക് ഗോൾ കണ്ടെത്താനായില്ല. റൊണാൾഡോ എത്തിയ ശേഷമുള്ള ആദ്യ ഹോം മത്സരത്തിൽ യുവന്റസ് 2-0ന് ലാസിയോയെ പരാജയപ്പെടുത്തി.

മത്സരത്തിനിടെ റൊണാൾഡോ പലതവണ ഗോളിനടുത്ത് എത്തിയിരുന്നുവെങ്കിലും ലക്ഷ്യം ഭേദിക്കാനായില്ല. ഇറ്റാലിയൻ ലീഗുമായി പൊരുത്തപ്പെടാൻ ക്രിസ്റ്റ്യാനോക്ക് സമയം ആവശ്യമാണെന്ന് പരിശീലകൻ അല്ലെഗ്രി പറയുന്നു. കളിക്കളത്തിൽ താരത്തിന്റെ പ്രകടനത്തിൽ സംതൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ മത്സരത്തിൽ ചീവോ വെറോണക്കെതിരെയും റൊണാൾഡോയ്ക്ക് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.

റൊണാൾഡോ നിരാശപ്പെടുത്തിയ മത്സരത്തിൽ പ്യാനിച്ച്, മാൻഡുസുകിച്ച് എന്നിവരാണ് യുവന്റസിനായി സ്‌കോർ ചെയ്തത്ത. ഇന്നലെ തന്റെ ഇഷ്ടപൊസിഷനായ ഇടതുവിങ്ങിലേക്ക് മാറിയാണ് റൊണാൾഡോ കളിച്ചത്. ആദ്യ മത്സരത്തിൽ സെൻട്രൽ ഫോർവേർഡായാണ് റൊണാൾഡോയെ ഇറക്കിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *