നടന വിസ്മയം ഭരത് നെയ്മർ; ബ്രസീൽ സൂപ്പർ താരത്തെ ട്രോളിൽ മുക്കി സോഷ്യൽ മീഡിയ

  • 106
    Shares

നെയ്മർ മികച്ച ഫുട്‌ബോളറാണ്. റഷ്യൻ ലോകകപ്പിലും തന്റെ പ്രതിഭയോട് നീതി പുലർത്താൻ നെയ്മർക്ക് സാധിക്കുന്നുണ്ട്. എന്നാൽ അദ്ദേഹം നല്ലൊരു അഭിനേതാവ് കൂടിയാണെന്നാണ് ട്രോളൻമാരും വിമർശകരും കണ്ടുപിടിക്കുന്നത്. കാറ്റടിച്ചാൽ പോലും വീഴുന്ന നെയ്മറിന്റെ അഭിനയ പാടവത്തിന് ഓസ്‌കർ നൽകി ആദരിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇന്നലെ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിനിടയിലും നെയ്മറിന്റെ അത്തരമൊരു അഭിനയം കണ്ടു. മെക്‌സിക്കൻ താരവുമായി കൂട്ടിയിടിച്ച ശേഷം ഗ്രൗണ്ടിൽ കിടന്നുരുണ്ട നെയമറുടെ പ്രകടനം കടുത്ത ആരാധകരെ പോലും ചിരിപ്പിക്കുന്നതായിരുന്നു.

എഴുപത്തിയൊന്നാം മിനിറ്റിൽ പരുക്കേറ്റ് കിടന്ന നെയ്മറിന്റെ അടുത്തേക്ക് മെക്‌സിക്കൻ താരം മിഖേയേൽ പന്തെടുക്കാൻ വരും. നെയമറിന്റെ കാലിൽ ചവിട്ടിയ ശേഷമാണ് താരം പന്തെടുക്കുന്നത്. വേദന കൊണ്ട് നെയ്മർ പുളഞ്ഞു. പക്ഷേ ആ വേദന കാണിക്കൽ മിഖേയേലിന് ഒരു ചുവപ്പ് കാർഡ് കിട്ടിക്കോട്ടെയെന്നുള്ള ഉദാരമനസ്‌കതയായിരുന്നുവെന്ന് ചിലർ പറയുന്നു. എന്തൊക്കെയായാലും സംഭവം ചീറ്റി. റഫറി പോലും ഇത് മൈൻഡ് ചെയ്തില്ല.

 

ഫുട്‌ബോളിന്റെ കൃത്യമായ ഒഴുക്കിനെയാണ് നെയ്മർ നശിപ്പിക്കുന്നതെന്ന വിമർശനം കൂടിയുണ്ട്. പക്ഷേ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തതോടെ നെയ്മർ ആരാധകരിൽ ആവേശം വീഴ്ത്തിക്കഴിഞ്ഞു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *