പ്രമുഖ ഫുട്ബോൾ താരം കാലിയ കുലോത്തുങ്കൻ വാഹനാപകടത്തിൽ മരിച്ചു

Loading...
  • 19
    Shares

തഞ്ചാവൂർ: പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരം കാലിയ കുലോത്തുങ്കൻ സ്വദേശമായ തഞ്ചാവൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ചു. നാൽപത്തിയൊന്നു വയസ്സായിരുന്നു. ഇന്ത്യൻ ഫുട്ബോൾ വമ്പൻമാരായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, മുഹമ്മദൻസ് എന്നിവർക്കു വേണ്ടി ബൂട്ടുക്കെട്ടിയ അപൂർവം കളിക്കാരിൽ ഒരാളാണ് കാലിയ കുലോത്തുങ്കൻ. തമിഴ്‌നാട് സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്നു. 2009ലെ ചെന്നൈ സന്തോഷ് ട്രോഫിയിലാണ് അദ്ദേഹം തമിഴ്‌നാടിന്റെ നായകസ്ഥാനം അലങ്കരിച്ചത്.

1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്ന ഫാക്ട് ആലുവയുടെ തമിഴ്‌നാട് സ്വദേശി പെരുമാളിന്റെ മകനാണ്. 2003ൽ ഈസ്റ്റ് ബംഗാൾ ആസിയാൻ ക്ലബ് ഫുട്‌ബോൾ ജേതാക്കളാകുമ്പോൾ ഐ.എം വിജയൻ, ബൈചുങ് ബുട്ടിയ, ഒക്കൊരു രാമൻ, സുരേഷ് എന്നിവർക്കൊപ്പം ടീമിലെ നിർണായക സാന്നിധ്യമായിരുന്നു കാലിയ. ഉയരക്കുറവിനെ വേഗത കൊണ്ട് മറികടന്ന കാലിയ 2003-2004 സീസണിൽ നാഷണൽ ലീഗ് വിജയിച്ച ഈസ്റ്റ് ബംഗാൾ ടീമിലും അംഗമായിരുന്നു.

2007ൽ ഐലീഗ് ഒന്നാം ഡിവിഷനിലേക്ക് മുംബൈ എഫ്.സി യോഗ്യത നേടുന്നതിലും കാലിയ കുലോത്തുങ്കൻ നിർണായക പങ്കുവെച്ചു. 2010-11 സീസണിൽ വിവ കേരളക്കായും അദ്ദേഹം കളിച്ചിട്ടുണ്ട്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *