കണ്ണൂർ വിമാനത്താവളം: ആശങ്കകൾ പരിഹരിച്ചതായി മുഖ്യമന്ത്രി; വ്യോമയാന മന്ത്രിയുമായുള്ള ചർച്ച ഫലപ്രദം

കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾ പരിഹരിക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

വ്യോമയാന മന്ത്രിയുമായുള്ള ചർച്ച ഫലപ്രദമായിരുന്നു. വിദേശ എയർലൈനുകളുടെ വിമാനം കണ്ണൂരിൽ ഇറങ്ങുന്നത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്നും വിദേശ എയർലൈൻ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്ന് സുരേഷ് പ്രഭു ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു

ജനക്ഷേമം മുൻനിർത്തിയുള്ള ഭരണമാണ് കഴിഞ്ഞ രണ്ട് വർഷം സർക്കാർ ഉറപ്പ് വരുത്തിയത്. ഉത്പാദനം വർധിക്കുകയും നീതിയുക്തമായി ജനങ്ങളിൽ എത്തിക്കുകയുമാണ് സർക്കാരിന്റെ നയം. കൃഷി, വ്യവസായം എന്നീ മേഖലകൾ വികസിക്കാനുള്ള ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ട്. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം ഉടൻ ആരംഭിക്കും. വിഴിഞ്ഞം തുറമുഖം 2020 ഓടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *