കാര്യവട്ടത്ത് ടോസ് കോഹ്ലിയെ തുണച്ചില്ല; വിൻഡീസ് ആദ്യം ബാറ്റ് ചെയ്യും

  • 42
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും മത്സരം കാര്യവട്ടത്ത് ആരംഭിക്കുന്നു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് നായകൻ ജേസൺ ഹോൾഡർ ബാറ്റിംഗ് തെരഞ്ഞെടുത്തു. കാര്യവട്ടത്തേത് റൺസ് ഒഴുകുന്ന പിച്ചാണെന്നാണ് പൊതുവെയുള്ള അഭിപ്രായം

പരമ്പരയിൽ ആദ്യമായാണ് കോഹ്ലിക്ക് ടോസ് നഷ്ടപ്പെടുന്നത്. ഇന്ന് കൂടി ടോസ് നേടിയിരുന്നുവെങ്കിൽ തുടർച്ചയായി അഞ്ച് ഏകദിനങ്ങൾ ടോസ് നേടിയ ആദ്യ ഇന്ത്യൻ നായകനെന്ന റെക്കോർഡ് കോഹ്ലിക്ക് ലഭിക്കുമായിരുന്നു.

മഴ പേടിയിലാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കുന്നത്. വൈകുന്നേരത്തോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എന്നാൽ മത്സരത്തിന് തടസ്സമായേക്കുന്ന ശക്തിയിൽ മഴ പെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *