കേരള ബ്ലാസ്റ്റേഴ്സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു

  • 253
    Shares

കേരള ബ്ലാസ്റ്റേഴ്സ് 31 അംഗ ടീമിനെ പ്രഖ്യാപിച്ചു. വമ്പൻമാരെ സ്വന്തം തട്ടകത്തിൽ പ്രീ സീസൺ ടൂർണമെന്റിൽ നേരിടാനൊരുങ്ങുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. 10 മലയാളി താരങ്ങളടക്കമുള്ള ടീമിൽ നിരവധി പുതുമുഖ താരങ്ങളാണ് ഇടം നേടിയത്. ഈ സ്‌ക്വാഡിൽ നിന്നുമാകും അവസാന ടീമിനെ മത്സരങ്ങൾക്കിറക്കുക. ലാ ലിഗ വമ്പന്മാരായ ജിറോണ എഫ്സി, ഓസ്ട്രേലിയൻ ലീഗിൽ മൂന്നാം സ്ഥാനക്കാരായ മെൽബൺ സിറ്റി എന്നിവരാണ് കൊച്ചിയിൽ 24 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ മാറ്റുരയ്ക്കുക. ഗോൾ കീപ്പർ സുജിത്, പ്രതിരോധത്തിൽ അനസ് എടത്തൊടിക, അബ്ദുൾ ഹക്കു, ജിഷ്ണു ബാലകൃഷ്ണൻ എന്നിവരും മധ്യനിരയിൽ സക്കീർ മുണ്ടുംപാറ, സഹൽ അബ്ദുൽ സമദ്, പ്രശാന്ത് എന്നിവരും മുന്നേറ്റ നിരയിൽ സികെ വിനീത്, അഫ്ദാൽ വികെ, ജിതിൻ എംഎസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ 31 അംഗ ടീമിലുള്ള മലയാളി താരങ്ങൾ.

ഇതാദ്യമായാണ് ഇന്ത്യയിൽ വമ്പൻ ക്ലബുകൾ പങ്കെടുക്കുന്ന ഒരു പ്രീ സീസൺ ടൂർണമെന്റ് നടക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ടൂർണമെന്റിനായി കാത്തിരിക്കുന്നത്. അതേസമയം, ലോകകപ്പിന് ശേഷം കൊച്ചിയിലേക്ക് വരുന്ന ഫുട്ബോൾ ആഘോഷത്തിന് വമ്പൻ ഒരുക്കങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നടത്തുന്നത്. കൊച്ചിയെ വീണ്ടും മഞ്ഞ പുതപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ലാ ലിഗ സീസണിൽ 10ാം സ്ഥാനത്തെത്തിയ ക്ലബാണ് ജിറോണ. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തുകയും, അത് ലറ്റിക്കോ മാഡ്രിഡിനെ സമനിലയിൽ തളയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ എ ലീഗിൽ മൂന്നാം സ്ഥാനത്ത് ഫിനീഷ് ചെയ്ത ടീമാണ് മെൽബൺ സിറ്റി. ഓസ്ട്രേലിയക്കായി ലോകകപ്പിൽ കളിച്ച യുവതാരം അർസാനിയെ പോലുള്ള താരങ്ങളെ വളർത്തിയെടുത്ത ക്ലബാണ് മെൽബൺ സിറ്റി. ഈ ടീമുകളുമായുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് വമ്പൻ ആവേശത്തോടെയാണ് കാണുന്നത്.

ഗോൾ കീപ്പർമാർ: നവീൻ കുമാർ, ധീരജ് സിംഗ്, സുജിത് ശശി കുമാർ. ഡിഫൻഡർമാർ: നെമാഞ്ച ലാകിച്ച് പെസിച്ച്, സിറിൾ കാലി, ലാൽ റുവത്താര, സന്ദേശ് ജിങ്കൻ, അനസ് എടത്തൊടിക, അബ്ദൂൽ ഹക്കു, പ്രീതം കുമാർ സിംഗ്, ലാൽത്താകിമ, മുഹമ്മദ് റാക്കിപ്, ജിഷ്ണു ബാലകൃഷ്ണൻ. മിഡ്ഫീൽഡർമാർ: കറേജ് പെക്കൂസൺ, കെസിറോൺ കിസീറ്റോ, സക്കീർ മുണ്ടംപാറ, സഹൽ അബ്ദൂൽ സമദ്, ദീപേന്ദ്ര സിംഗ് നേഗി, സുരാജ് റാവത്ത്, പ്രശാന്ത് കെ, ഹോളിചരൺ നർസാരി, ലൊകീൻ മീട്ടേ, ഋഷിദത്ത്, പ്രഗ്യാൻ സുന്ദർ. ഫോർവേഡ്സ്: സി കെ വിനീത്, സ്ലാവിസ സ്റ്റൊജാനോവിച്ച്, മത്തേയ് പോപ്പ്ലാറ്റ്നിക്, സെമിൻലെൻ ഡംഗർ, ഷയ്ബർലാംഗ് ഖർപ്പൻ, അഫ്ദാൽ വി കെ, ജിതിൻ എം എസ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *