ബ്ലാസ്‌റ്റേഴ്‌സിന് പുതിയ എനർജി; മോഹൻലാൽ ബ്രാൻഡ് അംബാസിഡർ

  • 47
    Shares

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാൻഡ് അംബാസിഡറായി മോഹൻലാലിനെ പ്രഖ്യാപിച്ചു. ഐഎസ്എൽ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയിൽ നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശന ചടങ്ങിലാണ് മാനേജ്‌മെന്റ് പ്രഖ്യാപനം നടത്തിയത്.

ടീമിന്റെ സഹ ഉടമ കൂടിയായിരുന്ന സച്ചിൻ തെൻഡുൽക്കറായിരുന്നു ഇതുവരെ ബ്ലാസ്റ്റേഴ്‌സിന്റെ അംബാസിഡർ. സച്ചിൻ ടീമിലെ ഓഹരികൾ ഒഴിഞ്ഞതോടെയാണ് മോഹൻലാൽ ആ സ്ഥാനത്തേക്ക് എത്തിയത്. സച്ചിൻ ഉറപ്പിച്ച ആരാധക പിന്തുണ അതേ പോലെ നിലനിർത്തുക എന്ന ഉദ്ദേശ്യമാണ് മോഹൻലാലിനെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ മാനേജ്‌മെന്റ് കരുതുന്നത്.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *