കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; സി കെ വിനീത് ലാ ലീഗ വേൾഡിൽ കളിക്കില്ല
ലാലീഗ വേൾഡ് ടൂർണമെന്റിന് ഒരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നൽകി സൂപ്പർ താരം സി കെ വിനീതിന് പരുക്ക്. താടിയെല്ലിനാണ് വിനീതിന് പരുക്കേറ്റത്. ഡോക്ടർമാർ വിശ്രമം നിർദേശിച്ചതിനാൽ ടൂർണമെന്റ് താരത്തിന് നഷ്ടപ്പെടും
ലോകഫുട്ബോളിലെ വമ്പൻമാരുമായുള്ള പോരാട്ടം വളരെ പ്രതീക്ഷയോടെയാണ് ആരാധകരും ടീമും കാത്തിരിക്കുന്നത്. ഇതിനിടയിൽ അപ്രതീക്ഷിതമായി വിനീതിന് വന്ന പരുക്ക് ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയെ ദുർബലപ്പെടുത്തുമെന്നുറപ്പാണ്. ഏറെ പ്രതീക്ഷയോടെയാണ് സി കെ വിനീതും ടൂർണമെന്റിനെ കാത്തിരുന്നത്.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 24 മുതൽ 28 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ലാ ലിഗ വമ്പൻമാരായ ജിറോണ എഫ്സി, ഓസ്ട്രേലിയൻ ഫുട്ബോൾ ക്ലബ് മെൽബൺ സിറ്റി എഫ് സി എന്നീ ടീമുകളാണ് ബ്ലാസ്റ്റേഴ്സിനെ കൂടാതെ ടൂർണമെന്റിനുള്ളത്. 24ന് ബ്ലാസ്റ്റേഴ്സും മെൽബൺ സിറ്റിയും തമ്മിലാണ് ഉദ്ഘാടന മത്സരം.