രണ്ടാം വിജയം തേടി ബ്ലാസ്റ്റേഴ്‌സ് സ്വന്തം മൈതാനത്ത്; കൊച്ചിയിൽ മഴപ്പേടി

  • 83
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മാച്ചിന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന കാലവസ്ഥാ മുന്നറിപ്പാണ് ആരാധകർക്ക് ആശങ്കയുണർത്തുന്നത്. എങ്കിലും ഗ്യാലറി നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷ. മിക്ക ഗ്യാലറി ടിക്കറ്റുകളും 80 ശതമാനത്തിലധികം വിറ്റു തീർന്നിട്ടുണ്ട്.

പ്രളയകാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ജഴ്‌സിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കാനിറങ്ങുക. മത്സരവേദിയിൽ വെച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർക്ക് ഉപഹാരങ്ങളും നൽകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *