ആരാധകരോട് ബ്ലാസ്‌റ്റേഴ്‌സ് ചോദിക്കുന്നു; ആരാകണം ടീമിന്റെ ഗോൾ കീപ്പർ

  • 163
    Shares

ലാലീഗ വേൾഡിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഗോളി ആരാകണമെന്ന തീരുമാനത്തിൽ ആരാധകർക്കും പങ്കാളികളാകാം. കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ആരെ ഗോൾ കീപ്പറാക്കണമെന്ന ചോദ്യം ആരാധകരോട് ഉന്നയിക്കുന്നത്.

മൂന്ന് ഗോൾ കീപ്പർമാരാണ് ടീമിനൊപ്പമുള്ളത്. മലയാളി താരം സുജിത് കുമാർ, എഫ് സി ഗോവയുടെ മുൻ താരം നവീൻകുമാർ, അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ വല കാത്ത ധീരജ് സിംഗ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർമാർ

ജൂലൈ 24 മുതൽ 28 വരെയാണ് ലാലിഗ ടൂർണമെന്റ് കൊച്ചിയിൽ നടക്കുന്നത്. ലാ ലീഗ വമ്പൻമാരായ ജിറോണ എഫ് സി, ഓസ്‌ട്രേലിയൻ വമ്പൻമാരയ മെൽബൺ സിറ്റി എഫ് സി എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *