അവസാന നിമിഷം മഞ്ഞപ്പടക്ക് ഷോക്ക്; ബ്ലാസ്‌റ്റേഴ്‌സിന് കൊച്ചിയിൽ സമനില കുരുക്ക്

Loading...
  • 129
    Shares

ഐഎസ്എൽ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സമനില കുരുക്ക്. കൊച്ചി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത മഞ്ഞക്കടലിനെ സാക്ഷിയാക്കി എതിരില്ലാത്ത ഒരു ഗോളിന് മത്സരത്തിന്റെ ഭൂരിഭാഗം സമയവും ബ്ലാസ്റ്റേഴ്‌സ് മുന്നിൽ നിന്നെങ്കിലും ഇഞ്ചുറി ടൈമിൽ മുംബൈ സമനില പിടിക്കുകയായിരുന്നു. ഇരുപത്തിനാലാം മിനിറ്റില്‍ നര്‍സാരിയുടെ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം സ്‌കോര്‍ തുറന്നത്‌

ആദ്യ പകുതിയുടെ തുടക്കം മുതലെ രണ്ട് ടീമുകളും ആക്രമണാത്മക ഫുട്‌ബോളാണ് കാഴ്ചവെച്ചത്. നിരവധി ഗോളവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ പകുതിയിൽ പിറന്നിരുന്നു. മൂന്നാം മിനിറ്റിൽ തന്നെ ഗോളെന്നുറപ്പിച്ച ദംഗലിന്റെ ഷോട്ട് മുംബൈ ഗോളി അമരീന്ദർ തട്ടിയകറ്റുകയായിരുന്നു.

രണ്ടാം പകുതിയിൽ സമനില ഗോളിനായി മുംബൈ താരങ്ങൾ കിണഞ്ഞ് പരിശ്രമിക്കുന്നതാണ് കണ്ടത്. ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്ക് മുംബൈ താരങ്ങൾ പന്തുമായി നിരന്തരം പറന്നെത്തിയെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞു നിന്നു. റോണിയർ ഫെർണാണ്ടസിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ക്രോസ് ബാറിന് ഉരുമി പുറത്തേക്ക് പോയത് ശ്വാസമടക്കിയാണ് ആരാധകർ കണ്ടുനിന്നത്.

രണ്ടാം പകുതിയുടെ തുടക്കം തന്നെ സി കെ വിനീതിനെയും കറേജ് പെക്കൂസണെയും ഡേവിഡ് ജയിംസ് കളത്തിലിറക്കി. തൊട്ടുപിന്നാലെ സഹലിനെ പിൻവലിച്ച് കിസീറ്റോയെയും കളത്തിലിറക്കി. പക്ഷേ ലീഡ് വർധിപ്പിക്കാനുള്ള ശ്രമങ്ങൾ മാത്രം വിജയിച്ചില്ല. 94ാം മിനിറ്റിൽ പ്രാഞ്ചൽ ഭൂമിച്ച് മുംബൈക്ക് സമനില ഗോൾ നേടി കൊടുക്കുകയായിരുന്നു.

പ്രളയകാലത്ത് കേരളത്തിന് രക്ഷയായ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ചാണ് ഇന്നത്തെ മത്സരം ആരംഭിച്ചത്. 300ഓളം മത്സ്യത്തൊഴിലാളികളെ പ്ര്‌ത്യേകം ക്ഷണിച്ച് വരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ആദരിച്ചത്. ആദരസൂചകമായി പ്രത്യേക ജഴ്‌സിയണിഞ്ഞാണ് താരങ്ങൾ കളത്തിലിറങ്ങിയത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *