കേരളാ ബ്ലാസ്റ്റേഴ്‌സിൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ സിറ്റി; ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

Loading...
  • 918
    Shares

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകൾ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബ്ലാസ്‌റ്റേഴ്‌സിന്റെ സിഇഒ വരുൺ ത്രിപുരനേനി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ

ബ്ലാസ്‌റ്റേഴ്‌സിനെ സിറ്റി ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന വാർത്ത പക്ഷേ വരുൺ നിഷേധിച്ചിട്ടുണ്ട്. എന്നാൽ സിറ്റി ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിനായി ഏതെങ്കിലും നീക്കം നടത്തിയാൽ അത് തള്ളിക്കളയില്ലെന്നും ടീമിന് അത് ഗുണമേ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ പല വമ്പൻമാരും ഐഎസ്എൽ ക്ലബ്ബുകളെ നോട്ടമിടുന്നുണ്ടെന്നും വരുൺ പ്രതികരിച്ചു

അബൂദാബി ആസ്ഥാനമായുള്ള ബിസിനസുകാരുടെ ഗ്രൂപ്പാണ് സിറ്റി ഫുട്‌ബോൾ ക്ലബ്. മാഞ്ചസ്റ്റർ സിറ്റിക്ക് പുറമെ ലാ ലീഗയിലെ ജിറോണ എഫ് സി, ജപ്പാനിലെ യോക്കഹോമ എഫ് മാരിനോസ്, ഓസ്‌ട്രേലിയയിലെ മെൽബൺ സിറ്റി എഫ് സി എന്നീ ടീമുകളിലെയും ഭൂരിഭാഗം നിക്ഷേപവും സിറ്റി ഗ്രൂപ്പിന്റേതാണ്

ലാലീഗ പ്രീ സീസൺ ടൂർണമെന്റിനായി സിറ്റി ഗ്രൂപ്പിന്റെ ജിറോണ എഫ്‌സിയും, മെൽബൺ സിറ്റി എന്നീ ക്ലബ്ബുകൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. ഇതാണ് ഏറ്റെടുക്കൽ വാർത്തകൾ ശക്തമാകാൻ കാരണം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *