മെൽബൺ എഫ് സി കൊച്ചിയിൽ എത്തി; അങ്കം കുറിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

  • 309
    Shares

കൊച്ചിയിൽ ലാ ലീഗ പ്രീ സീസൺ ടൂർണമെന്റിനായി മെൽബൺ സിറ്റി എഫ് സി ടീം കൊച്ചിയിലെത്തി. ഈ മാസം 24ന് കേരളാ ബ്ലാസ്റ്റേഴ്‌സുമായാണ് ടീമിന്റെ ആദ്യ മത്സരം

കേരളാ ബ്ലാസ്റ്റേഴ്‌സ്, മെൽബൺ സിറ്റി എഫ് സി എന്നീ ടീമുകൾക്ക് പുറമെ ലാ ലീഗ വമ്പൻമാരായ ജിറോണ എഫ് സിയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. 28ാം തീയതിയാണ് ജിറോണ എഫ് സി-ബ്ലാസ്റ്റേഴ്‌സ് പോരാട്ടം.

വമ്പൻ ക്ലബ്ബുകളുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ നിറം മങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് വരും സീസണിൽ മികച്ചൊരു തിരിച്ചുവരവ് അത്യാവശ്യമാണ്. ഇതിന് മുന്നോടിയായി വൻ തയ്യാറെടുപ്പുകളാണ് ടീം നടത്തുന്നത്.

ടൂർണമെന്റിനായി യുവതാരങ്ങളെയടക്കം മികച്ച ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് അണിനിരത്തുന്നത്. സന്ദേശ് ജിങ്കനാണ് ടീമിന്റെ നായകൻ. സി കെ വിനീത്, അനസ് എടത്തൊടിക, ധീരജ് സിംഗ് തുടങ്ങിയവർ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും.

ഓസ്‌ട്രേലിയൻ എ ഡിവിഷൻ ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് മെൽബൺ എഫ് സി. കൊച്ചിയിൽ മഞ്ഞക്കടലിനെ സാക്ഷിയാക്കി ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കില്ല. എന്നാൽ ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്‌സ് ഏറെ അപകടകാരികളാണെന്ന് ടീം മനസ്സിലാക്കിയിട്ടുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *