ലാ ലിഗ വേൾഡിൽ ബ്ലാസ്‌റ്റേഴ്‌സിന് നാണം കെട്ട തോൽവി; ഗോളിൽ ആറാടി മെൽബൺ സിറ്റി എഫ് സി

Loading...
  • 305
    Shares

ലാ ലിഗ വേൾഡ് ഫുട്‌ബോൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് നാണം കെട്ട തോൽവി. ഓസ്‌ട്രേലിയൻ എ ലീഗ് ക്ലബ്ബായ മെൽബൺ സിറ്റി എഫ് സിയോട് എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി

മത്സരത്തിന്റെ തുടക്കത്തിൽ മെൽബൺ സിറ്റിയെ അമ്പരപ്പിക്കുന്ന ചില നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും 30ാം മിനിറ്റിൽ കഥ മാറി. ദാരിയോ വിദോസിച്ചിന്റെ ഹെഡ്ഡറിലൂടെ എം എഫ് സി അവരുടെ ആദ്യ ഗോൾ നേടി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ മുന ഒടിഞ്ഞു വീഴുകയായിരുന്നു

മൂന്ന് മിനിറ്റിന് ശേഷം റിലേ മക്ഗ്രി ബ്ലാസ്‌റ്റേഴ്‌സിന്റെ വല വീണ്ടും കുലുക്കി. ആദ്യ പകുതിയിൽ 2-0ന് മെൽബൺ സിറ്റി മുന്നിട്ട് നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അവർ ആക്രമണത്തിന്റെ മൂർച്ച വർധിപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിലെ ഇല്ലാതായി.

രണ്ടാം പകുതിയിൽ 50ാം മിനിറ്റിൽ ലാച്‌ലൻ വെയിൽസിലൂടെ അവർ മൂന്നാം ഗോൾ സ്വന്തമാക്കി. ആറ് മിനിറ്റിന് ശേഷം മക്ഗ്രീയിലൂടെ നാലാം ഗോളും. 75ാം മിനിറ്റിൽ രാമി നജരൈൻ അഞ്ചാം ഗോളും 79ാം മിനിറ്റിൽ ബ്രൂണോ ആറാം ഗോളും സ്വന്തമാക്കി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *